ട്വിറ്ററിൽ ഏറ്റവും കൂടുതൽ അധിക്ഷേപങ്ങൾക്ക് ഇരയായത് ക്രിസ്റ്റ്യാനോയും മഗ്വയ്റും, കണക്കുകൾ പുറത്ത്!

സാമൂഹിക മാധ്യമങ്ങൾക്ക് എല്ലാ മേഖലകളിലെയും പോലെ ഫുട്ബോൾ ലോകത്തും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്കും കുറവൊന്നുമില്ല. ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

ഏതായാലും യുകെയിലെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ ഒഫ്ക്കോം കഴിഞ്ഞദിവസം ഒരു കണക്ക് പുറത്തുവിട്ടിരുന്നു. അതായത് ട്വിറ്ററിൽ ഏറ്റവും കൂടുതൽ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടി വന്ന പ്രീമിയർ ലീഗ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.12520 മോശം ട്വീറ്റുകളാണ് റൊണാൾഡോക്ക് ലഭിച്ചിട്ടുള്ളത്. അതേസമയം രണ്ടാം സ്ഥാനത്ത് ഹാരി മഗ്വയ്റാണ്.8954 ട്വീറ്റുകളാണ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അധിക്ഷേപങ്ങൾക്ക് ഇരയായ 10 താരങ്ങളുടെ പട്ടികയാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്. ഇതിൽ എട്ട് താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ളവരാണ്.ഹാരി കെയ്ൻ,ജാക്ക് ഗ്രീലീഷ് എന്നിവരാണ് മറ്റുള്ള ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങൾ. ഏതായാലും കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ അധിക്ഷേപങ്ങൾക്ക് ഇരയായി 10 പ്രീമിയർ ലീഗ് താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *