യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരം ഇനി ലാലിഗയിൽ കളിച്ചേക്കും!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ അലക്സ് ടെല്ലസ് ഇനി ലാലിഗയിൽ കളിച്ചേക്കും.ലാലിഗ വമ്പൻമാരായ സെവിയ്യയാണ് ഈ ബ്രസീലിയൻ താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ടെല്ലസ് സെവിയ്യയിൽ എത്തിയിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം സ്ഥിരീകരിച്ചിട്ടുണ്ട്.
2020-ലായിരുന്നു ഈ ലെഫ്റ്റ് ബാക്ക് താരം പോർട്ടോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.ആദ്യ സീസണിൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല.കഴിഞ്ഞ സീസണിൽ ലൂക്ക് ഷോക്ക് പരിക്കേറ്റതിനാൽ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അത് മുതലെടുക്കാനായില്ല. മാത്രമല്ല ഈ ട്രാൻസ്ഫർ ജാലകത്തിൽ ടൈറൽ മലാസിയയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഇതോടു കൂടിയാണ് ടെല്ലസിന് ക്ലബ്ബ് വിടേണ്ടി വന്നത്.
🚨 Alex Telles' move to Sevilla is on the verge of being complete.
— Transfer News Live (@DeadlineDayLive) August 2, 2022
Only final details to be agreed before it is made official.
(Source: @FabrizioRomano) pic.twitter.com/8DD8BxCUPt
സെവിയ്യയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് അലക്സ് ടെല്ലസ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്ഫർ ജാലകത്തിലെ രണ്ടാമത്തെ സൈനിങ്ങ് ആയിരിക്കും സെവിയ്യ ഇതിലൂടെ നടത്തുക. നേരത്തെ സെന്റർ ബാക്കായ മരക്കാവോയെ സെവിയ്യ സ്വന്തമാക്കിയിരുന്നു. അതേസമയം സൂപ്പർതാരങ്ങളായ ഡിയഗോ കാർലോസിനെയും ജൂലസ് കൂണ്ടെയെയും സെവിയ്യക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആകെ 50 മത്സരങ്ങളാണ് ടെല്ലസ് കളിച്ചിട്ടുള്ളത്. ഇനി ലാലിഗയിൽ തിളങ്ങാനാവുമെന്ന് തന്നെയാണ് ഈ 29 കാരനായ താരം പ്രതീക്ഷിക്കുന്നത്.