ജീസസിന്റെ ഹാട്രിക്ക് മികവിൽ ഗോളിലാറാടി ആഴ്സണൽ,പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ ഗോളിൽ യുണൈറ്റഡ് വീണു!
ഒരല്പം മുമ്പ് നടന്ന സൗഹൃദമത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന് തകർപ്പൻ വിജയം. എതിരില്ലാത്ത ആറ് ഗോളുകൾക്ക് സ്പാനിഷ് വമ്പൻമാരായ സെവിയ്യയെയാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർതാരം ഗബ്രിയേൽ ജീസസിന്റെ ഹാട്രിക്കാണ് ഗണ്ണേഴ്സിന് ഈ തകർപ്പൻ വിജയം സമ്മാനിച്ചത്.
🔥 𝗛𝗶𝘁 𝗳𝗼𝗿 𝘀𝗶𝘅 𝗶𝗻 𝗡𝟱! 🔥
— Arsenal (@Arsenal) July 30, 2022
🔴 6-0 ⚫️ (FT) pic.twitter.com/bE5gzzkDLB
മത്സരത്തിന്റെ 13,15,77 മിനിട്ടുകളിലാണ് ജീസസ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ആഴ്സണലിൽ എത്തിയതിനു ശേഷം തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. അതേസമയം മറ്റൊരു സൂപ്പർതാരമായ സാക്ക ഇരട്ട ഗോളുകൾ കരസ്ഥമാക്കി.10,19 മിനുട്ടുകളിലാണ് താരം ഗോൾ നേടിയത്.88-ആം മിനുട്ടിൽ എൻകെറ്റിയ ആഴ്സണലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.
⏹ The Reds are narrowly beaten in Oslo.#MUFC
— Manchester United (@ManUtd) July 30, 2022
അതേസമയം മറ്റൊരു വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക്ക് ടെൻ ഹാഗിന് കീഴിൽ ആദ്യ തോൽവി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. പോർച്ചുഗീസ് സൂപ്പർ താരം ജോവോ ഫെലിക്സാണ് അത്ലറ്റിക്കോയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരം ഫ്രഡ് റെഡ് കാർഡ് കണ്ട് പുറത്തു പോയി. നാളെ വീണ്ടും യുണൈറ്റഡ് കളത്തിൽ ഇറങ്ങുന്നുണ്ട്.റയോ വല്ലക്കാനോയാണ് യുണൈറ്റഡിന്റെ എതിരാളികൾ.