കോംപനിയുടെ അപ്രതീക്ഷിത നീക്കം,വീറ്റീഞ്ഞോ ബേൺലിയിൽ എത്തുന്നു!

മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ ഇതിഹാസമായ വിൻസെന്റ് കോംപനി നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ബേൺലിയുടെ പരിശീലകനാണ്. അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്തുന്ന തിരക്കിലാണ് നിലവിൽ കോംപനിയുള്ളത്.ഇതിനോടകം തന്നെ 8 പുതിയ താരങ്ങളെ സ്വന്തമാക്കാൻ ബേൺലിക്ക് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ മറ്റൊരു ബ്രസീലിയൻ താരവുമായി ബേൺലി കരാറിൽ എത്തിയിട്ടുണ്ട്. ബെൽജിയം ക്ലബ്ബായ സെർക്ലെ ബ്രൂഗെയുടെ പ്രതിരോധനിരതാരമായ വീട്ടീഞ്ഞോയുടെ കാര്യത്തിലാണ് ഇപ്പോൾ ധാരണയിൽ എത്തിയിട്ടുള്ളത്. പ്രമുഖ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

താരത്തിന്റെ മെഡിക്കൽ പൂർത്തിയാക്കിയിട്ടുണ്ട്.2026 വരെയുള്ള ഒരു കരാറിലാണ് ഈ ബ്രസീലിയൻ റൈറ്റ് ബാക്ക് ഒപ്പുവെക്കുക. ഇക്കാര്യം ഒഫീഷ്യലായി അനൗൺസ് ചെയ്യുക എന്ന ചടങ്ങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.22- കാരനായ താരം കഴിഞ്ഞ നാല് സീസണും ബെൽജിയൻ ക്ലബ്ബിനോടൊപ്പമായിരുന്നു ചിലവഴിച്ചിരുന്നത്.

ബ്രസീലിയൻ ക്ലബ്ബായ ക്രൂസയ്റോയിലൂടെ വളർന്ന താരമാണ് വീട്ടിഞ്ഞോ.താരത്തിന്റെ വരവ് കോംപനിക്ക് ഗുണകരമാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല. എന്നാൽ ടീമിന്റെ കരുത്ത് ഇനിയും വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. ഇനിയും നാലോ അഞ്ചോ സൈനിങ്ങുകൾ കൂടി നടത്താൻ ബേൺലിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഉണ്ടായിരുന്നുവെങ്കിലും ബേൺലി തരംതാഴ്ത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിൽ സെക്കൻഡ് ഡിവിഷനിലാണ് ബേൺലി കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *