30 വയസ്സിന് ശേഷം ഏറ്റവുമധികം ട്രാൻസ്ഫർ ഫീ,ക്രിസ്റ്റ്യാനോ വേറെ ലെവലാണ്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണല്ലോ ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. അദ്ദേഹം യുണൈറ്റഡ് വിടുമോ ഇല്ലയോ എന്നുള്ളതാണ് ഇപ്പോഴത്തെ സംസാര വിഷയം.
ഈയൊരു ഘട്ടത്തിൽ പ്രമുഖ ഫുട്ബോൾ മാധ്യമമായ ബ്ലീച്ചർ റിപ്പോർട്ട് ചില കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് 30 വയസ്സ് പിന്നിട്ടതിനു ശേഷം ഏറ്റവുമധികം ട്രാൻസ്ഫർ ഫീ ലഭിച്ചിട്ടുള്ള താരങ്ങളുടെ ലിസ്റ്റാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്. ഒന്നാം സ്ഥാനത്തുള്ളത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.
2018-ൽ റയലിൽ നിന്നും യുവന്റസിലേക്കാണ് റൊണാൾഡോ 30 വയസ്സ് പിന്നിട്ടതിനു ശേഷം ചേക്കേറിയിട്ടുള്ളത്.126 മില്യൺ ഡോളറാണ് റയലിന് ട്രാൻസ്ഫർ ഫ്രീ ആയിക്കൊണ്ട് ലഭിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മിറലം പ്യാനിക്കിന് 65 മില്യൺ ഡോളർ മാത്രമാണ് ഉള്ളത്. അപ്പോൾ തന്നെ റൊണാൾഡോയും മറ്റു താരങ്ങളും തമ്മിലുള്ള അന്തരം വ്യക്തമാണ്.
Top 10 most expensive transfers ever for players over 30 👴💰 pic.twitter.com/vuLelOH1kb
— B/R Football (@brfootball) July 26, 2022
ഏതായാലും ആദ്യ സ്ഥാനങ്ങളിൽ ഉള്ള ചില താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം..
ക്രിസ്റ്റ്യാനോ റൊണാൾഡോ (126 മില്യൺ ഡോളർ )
മിറലം പ്യാനിക്ക് (65 മില്യൺ ഡോളർ )
ലെവന്റോസ്ക്കി (49 മില്യൺ )
പൗളീഞ്ഞോ (45 മില്യൺ )
ബൊനൂച്ചി (45 മില്യൺ )
കൂലിബലി (41 മില്യൺ )
നൈങ്കോളൻ (41 മില്യൺ )
ബാറ്റിസ്റ്റൂട്ട ( 39 മില്യൺ )
സില്ലീസൺ (38 മില്യൺ )
ഇതൊക്കെയാണ് കണക്കുകൾ.അതേസമയം സൂപ്പർതാരം ലയണൽ മെസ്സി 30 പിന്നിട്ടതിനുശേഷം ട്രാൻസ്ഫർ നടത്തിയിരുന്നു. കഴിഞ്ഞ സമ്മറിൽ അദ്ദേഹം ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയിരുന്നു. പക്ഷേ അദ്ദേഹം ഫ്രീ ഏജന്റായതിനാൽ പിഎസ്ജിക്ക് ട്രാൻസ്ഫർ ഫീ ഒന്നും നൽകേണ്ടി വന്നിരുന്നില്ല എന്നുള്ളതാണ്.