ലക്ഷ്യം Sextuple : ടോണി ക്രൂസ് പറയുന്നു!
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും റയൽ മാഡ്രിഡ് തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇനി അടുത്ത സീസണിനുള്ള ഒരുക്കത്തിലാണ് നിലവിൽ ക്ലബ്ബ് ഉള്ളത്.
ഏതായാലും അടുത്ത സീസണിൽ റയലിന്റെ ലക്ഷ്യം എന്താണ് എന്നുള്ളത് സൂപ്പർതാരമായ ടോണി ക്രൂസ് വ്യക്തമാക്കിയിട്ടുണ്ട്.Sextuple അഥവാ ഒരു സീസണിൽ പരമാവധി ലഭിക്കാവുന്ന ആറ് കിരീടങ്ങളും നേടലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 26, 2022
” എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും ഞങ്ങൾ പോരാടും, അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കളിക്കുന്ന എല്ലാ കോമ്പറ്റീഷനിലെയും കിരീടങ്ങൾ നേടാനാണ് നിങ്ങൾ റയൽ മാഡ്രിഡിൽ ആഗ്രഹിക്കുക.ഞങ്ങളെ അറിയുന്നവർക്ക് അറിയാം, ഞങ്ങൾ എപ്പോഴും എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും പോരടിക്കും.ഓരോ ദിവസവും ഞങ്ങൾ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഈ സീസണിന് വേണ്ടി ഞങ്ങൾ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.പ്രധാനപ്പെട്ട മത്സരങ്ങൾക്ക് ഞങ്ങൾ ഒരുങ്ങേണ്ടതുണ്ട്. ഇതൊരു നീളമേറിയ സീസണാണ്. അതുകൊണ്ടുതന്നെ എല്ലാത്തിനും ഞങ്ങൾ തയ്യാറായിരിക്കണം ” ഇതാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.
ലാലിഗ,ചാമ്പ്യൻസ് ലീഗ്,കോപ ഡെൽ റേ, യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ്, ക്ലബ്ബ് വേൾഡ് കപ്പ് എന്നീ കോമ്പറ്റീഷനുകളിലാണ് റയൽ മാഡ്രിഡ് ഈ സീസണിൽ പങ്കെടുക്കുന്നത്.ഈ 6 കിരീടങ്ങളുമാണ് റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുന്നത്.