വാങ്ങിക്കൂട്ടിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ നിർവാഹമില്ല, സൂപ്പർതാരങ്ങളെ കൈവിടാൻ നിർബന്ധിതരായി ബാഴ്സ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത ക്ലബ്ബുകളിലൊന്ന് സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയാണ് എന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ല. സൂപ്പർ താരങ്ങളായ ലെവന്റോസ്ക്കി,റാഫീഞ്ഞ,കെസ്സി,ക്രിസ്റ്റൻസൺ എന്നിവരെയായിരുന്നു ബാഴ്സ സ്വന്തമാക്കിയിരുന്നത്. ഇതിൽ ലെവന്റോസ്ക്കി,റാഫീഞ്ഞ എന്നിവർക്ക് വേണ്ടിയായിരുന്നു ബാഴ്സ പണം ചിലവഴിച്ചിരുന്നത്.
ഏതായാലും നിലവിൽ ബാഴ്സയുടെ വെയ്ജ് ബിൽ വളരെ ഉയർന്ന തലത്തിലാണ് ഉള്ളത്. കഴിഞ്ഞ ജൂൺ മാസത്തിൽ ബാഴ്സ വെളിപ്പെടുത്തിയത് തങ്ങളുടെ വെയ്ജ് ബിൽ 560 മില്യൺ യുറോയാണ് എന്നാണ്. അതായത് മറ്റൊരു വമ്പൻമാരായ ബയേൺ നൽകുന്നതിന്റെ ഇരട്ടിയാണിത്. സ്പാനിഷ് വമ്പൻമാരായ റയലിന്റെ വെയ്ജ് ബിൽ എന്നുള്ളത് 400 മില്യൺ യുറോയാണ്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരങ്ങൾക്ക് പുറമേ ഡെമ്പലെ,സെർജി റോബെർട്ടോ എന്നീ താരങ്ങളുടെ കരാറും ബാഴ്സ പുതുക്കിയിരുന്നു.ഇവരെയും ബാഴ്സക്ക് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.ചുരുക്കത്തിൽ ഈ താരങ്ങളെയെല്ലാം ബാഴ്സ രജിസ്റ്റർ ചെയ്യണമെങ്കിൽ നിർബന്ധമായും ചില താരങ്ങളെ ക്ലബ്ബിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങളാണ് നിലവിൽ ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്.
The financial problems aren't going awayhttps://t.co/Uyw3ya9H6y
— MARCA in English (@MARCAinENGLISH) July 25, 2022
വരുന്ന മൂന്നാഴ്ച്ചക്കകം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ പരിശീലകനായ സാവിയുള്ളത്. നിലവിൽ രണ്ട് സൂപ്പർ താരങ്ങളെ വിൽക്കാൻ ബാഴ്സ തീരുമാനിച്ചിട്ടുണ്ട്.ഫ്രങ്കി ഡി യോങ്,മെംഫിസ് ഡീപേ എന്നിവരെ വിൽക്കാനാണ് ഇപ്പോൾ ബാഴ്സ ശ്രമിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ കാര്യമായ പുരോഗതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല
ഏതായാലും താരങ്ങളെ രജിസ്റ്റർ ചെയ്യണമെങ്കിൽ മറ്റു ചില താരങ്ങളെ ബാഴ്സക്ക് സാക്രിഫൈസ് ചെയ്യേണ്ടിവരും. എത്രയും പെട്ടെന്ന് ഈ ഒരു പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നിലവിൽ ബാഴ്സ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.