ഒരിക്കൽ പോലും പന്ത് തട്ടാത്തവരാണ് വിമർശിക്കാൻ ഇറങ്ങിയിരിക്കുന്നത് : ഡൈവ് പെനാൽറ്റി വിവാദത്തിൽ വിമർശകർക്കെതിരെ തിരിഞ്ഞ് നെയ്മർ!
ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കായിരുന്നു പിഎസ്ജി ജാപ്പനീസ് ക്ലബ്ബായ ഗാംബ ഒസാക്കയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർക്ക് സാധിച്ചിരുന്നു. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു നെയ്മറുടെ സമ്പാദ്യം.
എന്നാൽ നെയ്മർ നേടിയ ആദ്യ ഗോൾ ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. അതായത് മത്സരത്തിന്റെ 32 മിനിറ്റിൽ നെയ്മർ വിൻ ചെയ്ത പെനാൽറ്റി അദ്ദേഹം തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പക്ഷേ യഥാർത്ഥത്തിൽ അത് പെനാൽറ്റി അർഹിക്കുന്നില്ലെന്നും നെയ്മർ ഡൈവ് ചെയ്തുകൊണ്ടാണ് ആ പെനാൽറ്റി നേടിയെടുത്തത് എന്നുമുള്ള വിമർശനങ്ങൾ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്നു.തെളിവായി കൊണ്ട് ആ വീഡിയോ തന്നെയാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
Fantasma? 😂😂😂 ge sendo ge … tocou é pênalti!
— Neymar Jr (@neymarjr) July 25, 2022
Bando de gente que nunca se quer chutou uma bola e fica fazendo matéria de merda 😂🤦🏽♂️
പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. അതായത് നെയ്മറുടെ ഈ പെനാൽറ്റി വിവാദത്തിൽ പരിഹസിച്ച് കൊണ്ട് Ghost എന്ന പദപ്രയോഗമാണ് അവർ നടത്തിയത്. ഏതായാലും ഇതിനെതിരെ നെയ്മർ ജൂനിയർ തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നെയ്മർ ജൂനിയർ പ്രതികരിച്ചിട്ടുള്ളത്.അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്.
“Ghost?😂😂 ഗ്ലോബോ എന്നും ഗ്ലോബോ തന്നെ.അതൊരു പെനാൽറ്റിയായിരുന്നു.ജീവിതത്തിൽ ഒരിക്കൽ പോലും പന്ത് തട്ടാത്തവരാണ് ഇപ്പോൾ വിമർശിക്കാൻ ഇറങ്ങിയിരിക്കുന്നത് ” ഇതാണ് നെയ്മർ ജൂനിയർ ട്വീറ്റ് ചെയ്തിട്ടുള്ളത്.
നിലവിൽ നെയ്മറുടെ ഈ പെനാൽറ്റി വിവാദം ഫുട്ബോൾ ലോകം വലിയ രൂപത്തിലാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.