ക്ലബ്ബിന്റെ പ്ലാൻ എന്താണെന്നറിയില്ല,പക്ഷെ..: ഗാൾട്ടിയർ പറഞ്ഞതിനോട് പ്രതികരിച്ച് നെയ്മർ!

സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഭാവിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഈ ഇടക്കാലയളവിൽ വിരാമമായിരുന്നു. എന്നാൽ നെയ്മറുടെ ഭാവിയിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുള്ളത്.അതായത് നെയ്മർ ജൂനിയർ ക്ലബ്ബിൽ തുടരുമോ ഇല്ലയോ എന്നുള്ള കാര്യം തനിക്കറിയില്ല എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

എന്നാൽ ഗാൾട്ടിയറുടെ ഈ പ്രസ്താവനക്ക് പിന്നാലെ നെയ്മർ ജൂനിയർ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ക്ലബ്ബിന്റെ പദ്ധതികൾ എന്താണ് എന്നുള്ളത് തനിക്കറിയില്ലെന്നും എന്നാൽ തനിക്ക് ക്ലബ്ബിൽ തുടരണമെന്നുമാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് പിഎസ്ജിയിൽ തന്നെ തുടരണം, അതാണ് എന്റെ ആഗ്രഹം. നിലവിൽ എന്റെ ഭാവിയെക്കുറിച്ചുള്ള യാതൊരുവിധ കാര്യങ്ങളും ക്ലബ്ബിലുള്ള ആരും തന്നെ എന്നോട് സംസാരിച്ചിട്ടില്ല. എന്റെ കാര്യത്തിൽ ക്ലബ്ബിന്റെ പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളത് എനിക്കറിയില്ല ” ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ നെയ്മർക്ക് പിഎസ്ജിയിൽ തുടരണം. എന്നാൽ ക്ലബ്ബ് താരത്തിന്റെ കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *