പോർച്ചുഗീസ് സൂപ്പർ താരം ടീം വിടുന്നത് സ്ഥിരീകരിച്ച് ക്ലബ്,പോരാട്ടം പിഎസ്ജിയും AC മിലാനും തമ്മിൽ!
പോർച്ചുഗീസ് സൂപ്പർ താരമായ റെനാറ്റോ സാഞ്ചസ് നിലവിൽ ഫ്രഞ്ച് ക്ലബായ ലില്ലിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ പ്രകടനത്തിൽ താരം സംതൃപ്തനല്ല. അതുകൊണ്ടുതന്നെ ലില്ലി വിടാൻ ഈ പോർച്ചുഗീസ് സൂപ്പർ താരം ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.ഇക്കാര്യം ക്ലബ്ബ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ റെനാറ്റോ സാഞ്ചസിന് മുന്നിൽ രണ്ട് ക്ലബ്ബുകളുടെ ഓഫറുകളാണ് ഉള്ളത്. ഇറ്റാലിയൻ ചാമ്പ്യൻമാരായ AC മിലാനും ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുമാണ് താരത്തിന് വേണ്ടി പോരാടുന്നത്.എന്നാൽ താരം ഏത് ക്ലബ്ബിനെ തിരഞ്ഞെടുക്കും എന്നുള്ളത് അവ്യക്തമായ കാര്യമാണ്. ഇതേക്കുറിച്ച് ലില്ലിയുടെ പ്രസിഡന്റായ ഒലിവർ ലെറ്റാങ്ങ് പറയുന്നത് ഇങ്ങനെയാണ്.
Lille president Oliver Letáng: “Renato Sanches will leave this summer. It will be Paris or Milan, two big and huge possibilities for Renato”, tells via @le11hdf. 🚨🇵🇹 #transfers
— Fabrizio Romano (@FabrizioRomano) July 20, 2022
“We have still no full agreement with any club – it will be confidential”. pic.twitter.com/ZE8HbdmyRC
“റെനാറ്റോക്ക് മുമ്പിൽ രണ്ട് നല്ല അവസരങ്ങളുണ്ട്. രണ്ട് മികച്ച ക്ലബ്ബുകളാണ് അദ്ദേഹത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹം ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. എന്തെന്നാൽ മറ്റൊരു ക്ലബ്ബുമായി അദ്ദേഹം ഇതുവരെ കരാറിൽ എത്തിയിട്ടില്ല.പക്ഷേ ഈ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിടും എന്നുള്ളത് എനിക്കിപ്പോൾ പറയാൻ കഴിയും. അദ്ദേഹം പാരീസിലേക്കാണോ മിലാനിലേക്കാണോ പോവുക എന്നുള്ളത് എനിക്ക് പറയാൻ കഴിയില്ല ” ഇതാണ് ലില്ലിയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ 24 മത്സരങ്ങൾ കളിച്ച ഈ മധ്യനിര താരം ഒരു ഗോളും 5 അസിസ്റ്റും നേടിയിട്ടുണ്ട്. മധ്യനിരയിൽ നിറഞ്ഞു കളിക്കുമെന്നുള്ളതാണ് താരത്തിന്റെ പ്രത്യേകത.2016-ലെ യുറോ കപ്പോട് കൂടിയായിരുന്നു അദ്ദേഹം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.