ഒരു മാസത്തിനിടെ 7 ക്ലബുകൾ,ക്രിസ്റ്റ്യാനോക്ക് മുന്നിൽ ഇനിയെന്ത്?
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള തീരുമാനത്തിൽ തന്നെയാണ്. ഈ തീരുമാനത്തിൽ നിന്നും താരം പിന്മാറിയതായുള്ള റിപ്പോർട്ടുകൾ ഒന്നും ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല.അതേസമയം താരത്തെ കൈവിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡും എറിക്ക് ടെൻ ഹാഗും തയ്യാറായിട്ടില്ല.
ഏതായാലും ഈ ജൂൺ,ജൂലൈ മാസത്തിൽ ട്രാൻസ്ഫർ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേര് തന്നെയാണ്. ഇതുവരെ താരത്തെ ഏഴ് ക്ലബ്ബുകളുമായി ബന്ധപ്പെടുത്തി കൊണ്ടാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്.ഏറ്റവും പുതിയതായി സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡുമായാണ് വാർത്തകൾ പുറത്തേക്കു വന്നിട്ടുള്ളത്.
ഏതായാലും പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റ് ഇതിന്റെ വിശദവിവരങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
ജൂൺ പതിനേഴാം തീയതിയാണ് റൊണാൾഡോയെ ഇറ്റാലിയൻ ക്ലബ്ബായ റോമയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്ത പുറത്തേക്ക് വന്നത്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.
പിന്നീട് ജൂൺ 23ആം തീയതി ബയേണുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്ത വന്നു.AS ആയിരുന്നു ഇത് റിപ്പോർട്ട് ചെയ്തത്. എന്നാൽ ക്ലബ്ബ് അന്നുതന്നെ നിരസിച്ചിരുന്നു. പിന്നീട് ലെവ ക്ലബ് വിട്ടതോടെ വീണ്ടും ഈ റൂമർ സജീവമായി. എന്നാൽ ഒരിക്കൽ കൂടി ബയേൺ ഇത് നിരസിക്കുകയായിരുന്നു.
ജൂൺ 25 തീയതി MLS ക്ലബായ ഇന്റർ മിയാമിയും ജൂൺ 27 ന് സ്പോർട്ടിങ്ങുമായും റൂമറുകൾ പുറത്തേക്ക് വന്നു.എന്നാൽ സ്പോർട്ടിങ്ങിലേക്ക് വരുമെന്നുള്ളത് Fake ആണ് എന്നുള്ളത് റൊണാൾഡോ തന്നെ ഇൻസ്റ്റഗ്രാമിൽ അറിയിച്ചിരുന്നു.
ജൂലൈ നാലിന് വമ്പൻമാരായ ചെൽസിയുമായി വാർത്തകൾ പുറത്തേക്ക് വന്നു. പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കായിരുന്നു ഇത് റിപ്പോർട്ട് ചെയ്തത്. എന്നാൽ തോമസ് ടുഷേലിന് ഈ വിഷയത്തിൽ താല്പര്യമില്ല എന്നുള്ള വാർത്തകളും ഈയിടെ പുറത്തേക്ക് വന്നിരുന്നു.
𝗥𝗢𝗡𝗔𝗟𝗗𝗢 𝗪𝗔𝗧𝗖𝗛
— Transfermarkt.co.uk (@TMuk_news) July 20, 2022
Atletico Madrid were the latest club to be linked with a move for Cristiano Ronaldo this week 👀 pic.twitter.com/f8gLxbubF4
ജൂലൈ പതിമൂന്നാം തീയതി ESPN പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾ പുറത്തേക്ക് വിട്ടു.എന്നാൽ പിഎസ്ജി താരത്തെ നിരസിക്കുകയായിരുന്നു.
ഒടുവിൽ ജൂലൈ 18ആം തീയതിയാണ് അത്ലറ്റിക്കോ മാഡ്രിഡുമായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇത് റിപ്പോർട്ട് ചെയ്തത്.പക്ഷേ അതിനുള്ള സാധ്യതകൾ ഇപ്പോൾ വളരെയധികം കുറവാണ്.
ഇങ്ങനെ ഏഴ് ക്ലബ്ബുകളുമായി ഇതുവരെ റൂമറുകൾ പ്രചരിച്ചിട്ടുണ്ട്. പക്ഷേ നിലവിൽ ഈ ക്ലബ്ബുകളുടെ കാര്യത്തിൽ സാധ്യതകൾ കുറവാണ്.ഏതായാലും റൊണാൾഡോ അടുത്ത സീസണിൽ എവിടെ കളിക്കുമെന്നുള്ളത് ഇപ്പോഴും അജ്ഞാതമായ ഒരു കാര്യമാണ്.