സെബാസ്റ്റ്യൻ ഹാലറിന് ട്യൂമർ, പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം!
ഫുട്ബോൾ ലോകത്ത് നിന്നും മറ്റൊരു ദുഃഖകരമായ വാർത്തയാണ് കുറച്ച് മുമ്പ് പുറത്തേക്ക് വന്നിട്ടുള്ളത്. ജർമ്മൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിന്റെ ഐവറി കോസ്റ്റ് താരമായ സെബാസ്റ്റ്യൻ ഹാലറിന് ട്യൂമർ സ്ഥിരീകരിച്ചിട്ടുണ്ട്.ബോറൂസിയ ഡോർട്മുണ്ട് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം സ്വിറ്റ്സർലാന്റിൽ വെച്ച് നടന്ന പരിശീലനത്തിൽ ഹാലർ ടീമിനൊപ്പം പങ്കെടുത്തിരുന്നു. എന്നാൽ പരിശീലനത്തിനിടെ താരം അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹാലർ ട്യൂമർ ബാധിതനായ വിവരം അറിയുന്നത്.ടെസ്റ്റികുലാർ ട്യൂമറാണ് താരത്തിന് പിടിപെട്ടിട്ടുള്ളത്.
Sebastien #Haller hat das #BVB-Trainingslager in Bad Ragaz krankheitsbedingt verlassen müssen und ist bereits zurück nach Dortmund gereist. Bei Untersuchungen wurde ein Hodentumor entdeckt.
— Borussia Dortmund (@BVB) July 18, 2022
Gute Besserung, @HallerSeb! 🙏🙏
Weitere Infos: https://t.co/XPaNATxgDI pic.twitter.com/v6hA6MeGLV
താരത്തിന് വേണ്ട എല്ലാവിധ പിന്തുണയും സഹായങ്ങളും ചെയ്യുമെന്ന് ബൊറൂസിയ സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞിട്ടുണ്ട്. അതേസമയം ഫുട്ബോൾ ലോകം ഒന്നടങ്കം ഹാലറിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. ക്ലബ്ബായ അയാക്സ്,ബയേൺ,വെസ്റ്റ്ഹാം എന്നിവരൊക്കെ ഹാലറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമായിരുന്നു അയാക്സിന് വേണ്ടി ഹാലർ പുറത്തെടുത്തിരുന്നത്. തുടർന്ന് ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഹാലർ അയാക്സ് വിട്ടുകൊണ്ട് ബൊറൂസിയയിൽ എത്തിയത്. ക്ലബ്ബിനു വേണ്ടി ഒഫീഷ്യൽ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് താരത്തിന് ട്യൂമർ പിടിപെടുന്നത്. ഏതായാലും താരത്തിന്റെ പ്രൈവസിയെ മാനിക്കണമെന്നും വിശദവിവരങ്ങൾ ക്ലബ് നൽകുമെന്നും ബൊറൂസിയ കൂട്ടിച്ചേർത്തിട്ടുണ്ട്.