Fake : റൂമറിനോട് നേരിട്ട് പ്രതികരിച്ച് റൊണാൾഡോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഒരു സമയമാണിത്.റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ട്. എന്നാൽ യുണൈറ്റഡ് ഇതിന് സമ്മതം അറിയിച്ചിട്ടില്ല. മാത്രമല്ല തനിക്ക് അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്താൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുമില്ല.

നിലവിൽ നിരവധി ക്ലബ്ബുകളെ റൊണാൾഡോയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. അതിലൊന്നാണ് റൊണാൾഡോയുടെ മുൻ ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബണുമായി ബന്ധപ്പെട്ട റൂമർ.പോർച്ചുഗീസ് മാധ്യമമായ സ്പോർട് ടിവിയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. റൊണാൾഡോയുടെ കാറുകളിലൊന്ന് സ്പോർട്ടിങ്ങിന്റെ സ്റ്റേഡിയത്തിന്റെ പുറത്തുണ്ടെന്നും റൊണാൾഡോ സ്പോർട്ടിങ്ങിലെക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചർച്ചകൾ നടക്കുന്നുണ്ട് എന്നുമായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ റൊണാൾഡോ നേരിട്ട് തന്നെ ഈ റൂമറിനോടുള്ള തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് ഈ വാർത്ത സ്പോർട് ടിവി തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ അതിനു താഴെ ‘Fake’ എന്നാണ് റൊണാൾഡോയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും കമന്റായി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്.സ്പോർട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നുള്ള വാർത്ത വ്യാജമാണ് എന്നാണ് റൊണാൾഡോ അറിയിച്ചിട്ടുള്ളത്.

ഏതായാലും തന്റെ ഭാവിയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലെത്താൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം യുണൈറ്റഡിനൊപ്പം ഇനി ജോയിൻ ചെയ്യുമോ എന്നുള്ള കാര്യത്തിലും ഇതുവരെ വ്യക്തതകൾ കൈവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *