ക്രിസ്റ്റ്യാനോയെ PSG പരിഗണിച്ചിരുന്നതേയില്ല,പകരം പ്രാധാന്യം നൽകിയത് യുവതാരത്തിന്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. താരത്തിന് യുണൈറ്റഡ് വിടാൻ താൽപര്യമുണ്ടെങ്കിലും അക്കാര്യത്തിൽ ഇതുവരെ പുരോഗതികൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തെ നിലനിർത്താൻ തന്നെയാണ് താല്പര്യം. അതേസമയം റൊണാൾഡോക്കാവട്ടെ തനിക്ക് അനുയോജ്യമായ ക്ലബ്ബ് കണ്ടെത്താനും സാധിച്ചിട്ടില്ല.

റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു റൂമർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തേക്ക് വന്നിരുന്നു. അതായത് റൊണാൾഡോയുടെ ഏജന്റ് ജോർഗെ മെന്റസ് താരത്തെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ഓഫർ ചെയ്തിരുന്നുവെന്നും പിഎസ്ജി ഇത് നിരസിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ഇപ്പോൾ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ നൽകിയിട്ടുണ്ട്. അതായത് റൊണാൾഡോയെ പിഎസ്ജി ഒരിക്കൽ പോലും പരിഗണിച്ചിരുന്നതേയില്ല എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലൂയിസ് കാമ്പോസിന് വ്യത്യസ്തമായ പദ്ധതികളാണ് ഉണ്ടായിരുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

അതായത് പിഎസ്ജി കൂടുതൽ പരിഗണന നൽകിയിരുന്നത് റെയിംസിന്റെ യുവ സൂപ്പർതാരമായ ഹ്യൂഗോ എകിറ്റികെക്കായിരുന്നു.അതിപ്പോൾ ഫലം കണ്ടിട്ടുണ്ട്. താരത്തെ എത്തിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. ഇരുപതുകാരനായ ഈ മുന്നേറ്റ നിര താരത്തിന് വേണ്ടി 35 മില്യൺ യുറോയാണ് പിഎസ്ജി മുടക്കുക. താരത്തിന് വേണ്ടി ന്യൂകാസിൽ രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും PSG അവരെ പരാജയപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *