തന്റെ ടീമിലെ നെയ്മറുടെ റോൾ എന്ത്? വ്യക്തമായി വിശദീകരിച്ച് ഗാൾട്ടിയർ!

സൂപ്പർ താരം നെയ്മർ ജൂനിയറെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി ഒഴിവാക്കുമെന്നുള്ള അഭ്യുഹങ്ങൾ വ്യാപകമായിരുന്നു. എന്നാൽ പിഎസ്ജിയുടെ പരിശീലകനായി കൊണ്ട് ക്രിസ്റ്റോഫ് ഗാൾട്ടിയർ എത്തിയതോടുകൂടി ഇതിന് വിരാമമാവുകയായിരുന്നു. നെയ്മർ ജൂനിയർക്ക് തന്റെ പ്ലാനുകളിൽ ഇടമുണ്ട് എന്നുള്ള കാര്യം ഗാൾട്ടിയർ തന്നെ തുറന്നു പറഞ്ഞിരുന്നു.

അതേസമയം തന്റെ ടീമിലെ നെയ്മറുടെ റോൾ എന്താണ് എന്നുള്ളത് ഗാൾട്ടിയർ കൂടുതൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. നെയ്മർ എവിടെയായിരിക്കും കൂടുതൽ കംഫർട്ടബിളാവുക എന്നുള്ളത് തനിക്കറിയാമെന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.ഈയിടെ ലെ എക്യുപെക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പിഎസ്ജിയുടെ പരിശീലകൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ഈ വർക്ക് ഫോഴ്സുമായി അഡാപ്റ്റാവും. ഒരുപാട് മികച്ച താരങ്ങൾ ഉണ്ടാകുമ്പോൾ ടീം എപ്പോഴും കരുത്തരായിരിക്കും. അത്തരത്തിലുള്ള ഒരു മികച്ച താരമാണ് നെയ്മർ ജൂനിയർ. നെയ്മർക്ക് എവിടെയാണ് കംഫർട്ടബിൾ ആവാൻ കഴിയുക എന്നുള്ളത് എനിക്കറിയാം. ടീമിൽ ഒരു റോട്ടേഷൻ ആവിശ്യമായി വരും. എനിക്ക് വേണ്ടത് കരുത്തുറ്റ ഒരു ഇലവനെയാണ്. മുന്നേറ്റ നിരയിൽ എല്ലാവർക്കും കളിക്കാനുള്ള സമയം ലഭിക്കും.നെയ്മറെ ഒരല്പം മുകളിലോ അതല്ലെങ്കിൽ രണ്ട് മധ്യനിരക്കാരുടെ മുന്നിലോ കളിപ്പിക്കാം. നെയ്മർ ജൂനിയർ ലയണൽ മെസ്സിയെ പോലെയുള്ള ഒരു താരമാണ്. ലൈനുകൾക്കിടയിൽ കണ്ടെത്താനും നിർണായകമാവാനുമുള്ള കഴിവ് മെസ്സിക്കും നെയ്മർക്കുമൊക്കെയുണ്ട് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

തങ്ങളുടെ ആദ്യ പ്രീ സീസൺ സഹൃദ മത്സരത്തിൽ ഗാൾട്ടിയർ മെസ്സിയെ കളിപ്പിച്ചിരുന്നു. അതേസമയം നെയ്മറും എംബപ്പേയും ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *