റാമോസിനെ ടീമിലെത്തിക്കണം,നീക്കങ്ങൾ ആരംഭിച്ച് PSG!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ യുവതാരങ്ങളെ സ്വന്തമാക്കുന്നതിനാണ് നിലവിൽ പിഎസ്ജി മുൻഗണന നൽകുന്നത്.പിഎസ്ജിയുടെ സ്പോട്ടിംഗ് ഡയറക്ടറായ ലൂയിസ് കാംപോസ് ഒരുപിടി താരങ്ങളെ കണ്ടു വെച്ചിട്ടുണ്ട്.ജിയാൻ ലൂക്ക സ്‌കമാക്ക,ഹ്യൂഗോ എകിറ്റിക്കെ എന്നിവർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്ജി തുടരുകയാണ്.
ഇപ്പോഴിതാ ഇതിന് പിന്നാലെ പോർച്ചുഗീസ് യുവ സൂപ്പർതാരമായ ഗോൺസാലോ റാമോസിൽ പിഎസ്ജി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
21- കാരനായ ഈ മുന്നേറ്റ നിര താരം നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ബെൻഫികയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ് ഇദ്ദേഹം. പോർച്ചുഗീസ് ലീഗിൽ 29 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകൾ നേടിയിട്ടുണ്ട്.പോർച്ചുഗല്ലിന്റെ അണ്ടർ 21 ടീമിന് വേണ്ടി 18 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.ഇതിൽനിന്ന് 14 ഗോളുകളും റാമോസ് സ്വന്തമാക്കിയിട്ടുണ്ട്.
Excl: Paris Saint-Germain, interested in Benfica talented striker Gonçalo Ramos. He’s one of the names in the list alongside Hugo Ekitike, who’s still highly rated by Luís Campos. 🚨🇵🇹 #PSG
— Fabrizio Romano (@FabrizioRomano) July 14, 2022
Gianluca Scamacca remains on the list but no intention to pay full €50m price tag. pic.twitter.com/NdYGNknUPz
നിലവിൽ ബെൻഫികയുമായി 2026 വരെ റാമോസിന് കരാർ അവശേഷിക്കുന്നുണ്ട്. 120 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഇത് പിഎസ്ജിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഏതായാലും റാമോസിന്റെ കാര്യത്തിൽ വരും ദിവസങ്ങളിൽ പിഎസ്ജി കൂടുതൽ ശ്രമങ്ങൾ നടത്തിയേക്കും.
അതേസമയം എകിറ്റികെയുടെ കാര്യത്തിൽ പിഎസ്ജി തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ സ്‌കമാക്കയുടെ കാര്യത്തിൽ ഇപ്പോഴും ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. താരത്തിന്റെ ക്ലബ്ബായ സാസുവോളോ 50 മില്യൺ യൂറോയായിരുന്നു താരത്തിനു വേണ്ടി ആവശ്യപ്പെട്ടത്. എന്നാൽ ഇത് നൽകാനാവില്ല എന്നുള്ള കാര്യം പിഎസ്ജി തന്നെ അറിയിച്ചിട്ടുണ്ട്.