ടെൻ ഹാഗിൽ തനിക്കിഷ്ടപ്പെട്ട കാര്യമെന്ത്? വരാനെ പറയുന്നു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം റാഫേൽ വരാനെ റയൽ വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.മാത്രമല്ല പരിക്കുകൾ പലപ്പോഴും അദ്ദേഹത്തെ അലട്ടുകയും ചെയ്തു.
എന്നാൽ ഈ വരുന്ന സീസണിനെ വലിയ പ്രതീക്ഷയോട് കൂടിയാണ് വരാനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കിക്കാണുന്നത്.എറിക്ക് ടെൻ ഹാഗിന് കീഴിലുള്ള ആദ്യ പ്രീ സീസൺ മത്സരത്തിൽ ലിവർപൂളിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്താൻ യുണൈറ്റഡിന് സാധിച്ചിരുന്നു.
ഏതായാലും ടെൻ ഹാഗിനെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ റാഫേൽ വരാനെ രംഗത്ത് വന്നിട്ടുണ്ട്. അതായത് ഓരോ താരങ്ങൾക്കും അവരുടെ റോൾ എന്താണ് എന്നുള്ളത് ടെൻ ഹാഗ് വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ടെന്നും അതാണ് തനിക്ക് ഏറെ ഇഷ്ടമായത് എന്നുമാണ് വരാനെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 14, 2022
” ഈ വരുന്ന സീസണിനെ വളരെ ആവേശപൂർവ്വമാണ് ഞാൻ നോക്കി കാണുന്നത്.യുണൈറ്റഡിൽ ഞാൻ വളരെയധികം ഹാപ്പിയാണ്.ഈ സീസണിൽ ചില കിരീടങ്ങൾ നേടാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതാണ് ടെൻ ഹാഗും ഞങ്ങളും ലക്ഷ്യം വെക്കുന്നത്.ഞങ്ങൾ ഓരോരുത്തരും എങ്ങനെയാണ് കളിക്കേണ്ടത് എന്നുള്ളത് പരിശീലകൻ വ്യക്തമായും സ്പഷ്ടമായും ഞങ്ങൾക്ക് വിവരിച്ച് നൽകിയിട്ടുണ്ട്.അതാണ് എനിക്ക് ഇഷ്ടമായ കാര്യം.വളരെ ഫിസിക്കലായ രീതിയിലാണ് ഞങ്ങൾ കളിക്കേണ്ടത്. അതുകൊണ്ടുതന്നെ ഞങ്ങൾ എപ്പോഴും ഫിറ്റായിരിക്കണം. കഴിഞ്ഞ മത്സരത്തിലെ റിസൾട്ടിൽ ഞങ്ങൾ ഹാപ്പിയാണ്. പക്ഷേ ഞങ്ങൾ ഇനിയും ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്. വരുന്ന സീസണിന് തയ്യാറാവാൻ ഇനിയും ഞങ്ങൾ വർക്ക് ചെയ്യേണ്ടതുണ്ട്. ഒരുപാട് ആഗ്രഹങ്ങൾ ഈ സീസണിൽ ഞങ്ങൾക്കുണ്ട്. നേരത്തെ പറഞ്ഞത് പോലെ ഇതൊരു തുടക്കം മാത്രമാണ്.ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട് ” ഇതാണ് വരാനെ പറഞ്ഞിട്ടുള്ളത്.
ഓസ്ട്രേലിയയിൽ വെച്ചാണ് ഇനി യുണൈറ്റഡ് അടുത്ത സൗഹൃദമത്സരം. മെൽബൺ വിക്ടറിയാണ് യുണൈറ്റഡിന്റെ എതിരാളികൾ.