ആ രണ്ട് ക്ലബുകളിലേക്ക് ക്രിസ്റ്റ്യാനോ ഒരു കാരണവശാലും പോവില്ല : ഡി മാർസിയോ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും നിറഞ്ഞു നിൽക്കുന്നത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ റൂമറുകളാണ്.താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യമുണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചെൽസിയാണ് റൊണാൾഡോക്ക് വേണ്ടി സജീവമായി രംഗത്തുള്ളത്.

അതേസമയം പ്രമുഖ ഇറ്റാലിയൻ ജേണലിസ്റ്റായ ജിയാൻലൂക്ക ഡി മാർസിയോ റൊണാൾഡോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടു കൊണ്ട് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് റൊണാൾഡോ പിഎസ്ജിയിലേക്കും ബാഴ്സയിലേക്കും ചേക്കേറാൻ ഒരു സാധ്യതയും അവശേഷിക്കുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റൊണാൾഡോ സിരി എയിലേക്ക് മടങ്ങിയെത്തലും അസാധ്യമാണെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഡി മാർസിയോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” പിഎസ്ജി,ബാഴ്സ എന്നീ ക്ലബ്ബുകളിലേക്ക് ക്രിസ്റ്റ്യാനോ പോവാൻ യാതൊരുവിധ സാധ്യതകളും ഇല്ല. മാത്രമല്ല റൊണാൾഡോ സിരി എയിലേക്ക് മടങ്ങിയെത്തൽ നിലവിൽ അസാധ്യമായ ഒരു കാര്യമാണ്. പക്ഷേ റൊണാൾഡോക്ക് വ്യത്യസ്തമായ ഒരു എക്സ്പീരിയൻസാണ് ആവശ്യമെങ്കിൽ അദ്ദേഹത്തിന് MLS നല്ലൊരു ഓപ്ഷനാണ്.MLS അധികൃതർ റൊണാൾഡോയെ അവിടേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഈ വർഷം നടന്നിട്ടില്ലെങ്കിൽ ഒരുപക്ഷേ അടുത്ത വർഷം നടന്നേക്കാം. ഏതായാലും തന്റെ കരിയർ അവസാനിപ്പിക്കുന്നതിന് മുന്നേ റൊണാൾഡോ MLS ൽ കളിക്കുമെന്നുള്ള കാര്യം എനിക്കുറപ്പാണ് ” ഇതാണ് ഡി മാർസിയോ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ സമ്മറിൽ റൊണാൾഡോ MLS ലേക്ക് ചേക്കേറാൻ സാധ്യതയില്ല. എന്തെന്നാൽ അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *