പരിക്ക്: ബ്രസീലിയൻ വണ്ടർ കിഡ് മാർട്ടിനെല്ലിയുടെ സീസൺ അവസാനിച്ചു
ആഴ്സണലിൻ്റെ ബ്രസീലിയൻ യുവ സൂപ്പർ താരം ഗബ്രിയേൽ മാർട്ടീനെല്ലിക്ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനാവില്ല. താരത്തിൻ്റെ ഇടത് കാൽമുട്ടിനേറ്റ പരിക്കുകാരണമാണിത്. ആഴ്സണൽ തന്നെയാണ് ഇക്കാര്യം അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റർ ഹാൻ്റിലിലൂടെയും ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ജൂൺ 21ന് ട്രൈനിംഗിനിടെ പരിക്കേറ്റ താരത്തിൻ്റെ ഇടത് കാൽമുട്ടിന് കീ ഹോൾ ശസ്ത്രക്രിയ (arthroscopic procedure) വിജയകരമായി നടത്തിയതായും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് അദ്ദേഹത്തിൻ്റെ സേവനം ആഴ്സണലിന് ലഭ്യമാവില്ല.
Gutted for you, Gabi.
— Arsenal (@Arsenal) June 26, 2020
But we know you'll be back stronger ❤️ pic.twitter.com/0w6IqleaFc
മികച്ച ഫോമിലായിരുന്നു ഈ സീസണിൽ ഗബ്രിയേൽ മാർട്ടിനെല്ലി പന്തുതട്ടിയിരുന്നത്. 19 കാരനായ താരം വിവിധ കോമ്പറ്റീഷനുകളിലായി ഈ സീസണിൽ 10 ഗോളുകളും 4 അസിസ്റ്റുകളും നേടിയിരുന്നു. കഴിഞ്ഞ ?20 വർഷത്തിനിടക്ക് ആഴ്സണലിന് വേണ്ടി ഒരു സീസണിൽ 10 ഗോളുകൾ നേടുന്ന ആദ്യ യുവതാരമാണ് മാർട്ടീനെല്ലി. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്ത് തുടരുന്ന ആഴ്സണലിന് യുവതാരത്തിൻ്റെ പരിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
Our medical team have given us the latest on our squad ahead of Sunday's #EmiratesFACup quarter-final 🗞
— Arsenal (@Arsenal) June 26, 2020