അർജന്റീനയിലെത്തുമോ? വ്യക്തമായ പ്രതികരണവുമായി സുവാരസ്!
ഈ കഴിഞ്ഞ സീസണോടുകൂടി ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസിന്റെ ക്ലബുമായുള്ള കരാർ അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ താരം ഫ്രീ ഏജന്റായി കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിനോട് വിട പറഞ്ഞിരുന്നു. നിലവിൽ ഒരു പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് സുവാരസുള്ളത്.
താരത്തെ സ്വന്തമാക്കാൻ അർജന്റൈൻ വമ്പൻമാരായ റിവർപ്ലേറ്റ് കഠിനമായ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ താൻ റിവർപ്ലേറ്റിലേക്കെത്താൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം സുവാരസ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്.കോപ ലിബർട്ടഡോറസിൽ നിന്നും റിവേർപ്ലേറ്റ് പുറത്തായതോട് കൂടിയാണ് ക്ലബ്ബിലേക്കെത്താനുള്ള സാധ്യതകൾ അവസാനിച്ചത് എന്നാണ് സുവാരസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Luís Suarez won’t join River Plate: “I was really tempted despite my plan to stay in Europe because River were pushing a lot to sign me, but the deal has collapsed as they’re now out of the Copa Libertadores”, Luís tells Ovación. 🚨🇺🇾 #transfers
— Fabrizio Romano (@FabrizioRomano) July 7, 2022
Suárez, available as free agent. pic.twitter.com/oFHtQ6b2Xq
” യൂറോപ്പിൽ തന്നെ തുടരുക എന്നുള്ള എന്റെ പദ്ധതി പല സമയങ്ങളിലും പ്രലോഭിപ്പിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്തെന്നാൽ എന്നെ സൈൻ ചെയ്യാൻ വേണ്ടി റിവർപ്ലേറ്റ് നിരന്തരം ശ്രമിച്ചിരുന്നു. ഇപ്പോൾ അവർ കോപ്പ ലിബർട്ടഡോറസിൽ നിന്നും പുറത്തായിട്ടുണ്ട്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട ഡീലുകൾ ഇപ്പോൾ താറുമാറായിട്ടുണ്ട് ” ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ അദ്ദേഹം യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യത.എന്തെന്നാൽ ഈ വർഷമാണ് ഖത്തർ വേൾഡ് കപ്പ് അരങ്ങേറുന്നത്. സ്പാനിഷ് ക്ലബ്ബുകളായ സെവിയ്യയും വിയ്യാറയലുമൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഇക്കാര്യത്തിൽ ഇതുവരെ കാര്യമായ പുരോഗതികളൊന്നും രേഖപ്പെടുത്തിയിട്ടില്ല.