ബ്രസീലിയൻ താരത്തിന് വേണ്ടി രംഗത്ത് വന്ന് പിഎസ്ജി,വെല്ലുവിളി ഉയർത്തി ബാഴ്സ!

പിഎസ്ജിയുടെ പുതിയ സ്പോർട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസ് അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ചുകൊണ്ടിരിക്കുന്ന നുനോ മെന്റസിനെ സ്ഥിരപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എന്നാൽ ആ പൊസിഷനിൽ അദ്ദേഹത്തിന് കോമ്പറ്റീഷൻ നൽകാൻ കെൽപ്പുള്ള താരം പിഎസ്ജിയിൽ ഇല്ല എന്നുള്ളതാണ് സ്പോർട്ടിംഗ് ഡയറക്ടർ കണ്ടെത്തിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ബ്രസീലിയൻ താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ പിഎസ്ജി ആരംഭിച്ചിട്ടുണ്ട്.മൊണാക്കോയുടെ ബ്രസീലിയൻ താരമായ കയോ ഹെൻറിക്കെയെയാണ് ഇപ്പോൾ പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത്. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഐജി എസ്പോർട്ടെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വരുന്ന വേൾഡ് കപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടം നേടുക എന്നുള്ളതാണ് കയോയുടെ ഇപ്പോഴത്തെ സ്വപ്നം. അതിന് ഒരു വലിയ ക്ലബ്ബിലേക്ക് അദ്ദേഹം ചേക്കേറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മൊണാക്കോ വിടുന്നത് അദ്ദേഹം പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ എളുപ്പമാവില്ല. എന്തെന്നാൽ സ്പാനിഷ് വമ്പന്മാരായ fc ബാഴ്സലോണക്കും താരത്തിൽ താല്പര്യമുണ്ട്.

24-കാരനായ താരത്തിന് 2025 വരെയാണ് മൊണാക്കോയുമായി കരാർ അവശേഷിക്കുന്നത്. താരത്തെ സ്വന്തമാക്കണമെങ്കിൽ ചുരുങ്ങിയത് 20 മില്യൺ യൂറോയെങ്കിലും ചിലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കയോക്ക് സാധിച്ചിരുന്നു. ആകെ കളിച്ച 49 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 13 അസിസ്റ്റുകളുമായിരുന്നു ഈ പ്രതിരോധനിര താരം നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *