ക്രിസ്റ്റ്യാനോ ബയേണിൽ എത്തുമോ? പ്രതികരിച്ച് ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസം ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതായത് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് ജർമൻ വമ്പന്മാരായ ബയേണിലേക്ക് ചേക്കേറുമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ As ആയിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ റൊണാൾഡോ ബയേണിലേക്ക് എത്തുമെന്ന വാർത്തയോട് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ ഹസൻ സലിഹാമിസിക്ക് ഇപ്പോൾ നേരിട്ട് തന്നെ പ്രതികരണറിയിച്ചിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മികച്ച താരമാണെന്നും എന്നാൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത് കേവലമൊരു റൂമർ മാത്രമാണ് എന്നാണ് ബയേണിന്റെ സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു അസാമാന്യമായ കരിയറുള്ള ടോപ് പ്ലയെറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന റൂമറുകൾ എല്ലാം കേവലം റൂമറുകൾ മാത്രമാണ്. അതിലൊന്നും യാതൊരുവിധ സത്യങ്ങളുമില്ല ” ഇതാണ് ബയേണിന്റെ സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ക്ലബ്ബ് വിടുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് റൊണാൾഡോയെ എത്തിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ഏതായാലും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരാനാണ് സാധ്യത. പക്ഷേ ഇനി എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *