റൊണാൾഡിഞ്ഞോ Vs കാർലോസ്,മിയാമിയിൽ ഇന്ന് തീപ്പാറും പോരാട്ടം!

രണ്ട് ബ്രസീലിയൻ ഇതിഹാസങ്ങൾ മുഖാമുഖം വരുന്ന ഒരു പോരാട്ടത്തിന് ഫുട്ബോൾ ലോകം ഇന്ന് ഒരിക്കൽ കൂടി സാക്ഷിയാവുകയാണ്. അമേരിക്കയിൽ വെച്ച് നടക്കുന്ന മത്സരത്തിലാണ് ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡിഞ്ഞോയും റോബെർട്ടോ കാർലോസും നയിക്കുന്ന ടീമുകൾ മാറ്റുരക്കുന്നത്.മിയാമിയിൽ വെച്ചാണ് ഈയൊരു എക്സിബിഷൻ മത്സരം അരങ്ങേറുക. ഇന്ത്യൻ സമയം നാളെ പുലർച്ചെ നാല് മണിക്കാണ് ഈ മത്സരം നടക്കുക.

നിരവധി സൂപ്പർ താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും ഇതിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. നിലവിലെ ചില താരങ്ങളും മുൻ താരങ്ങളും ചില സെലിബ്രിറ്റികളുമാണ് ഈയൊരു എക്സിബിഷൻ മത്സരത്തിൽ പങ്കെടുക്കുന്നത്.ദി ബ്യൂട്ടിഫുൾ ഗെയിം എന്നാണ് ഇതിന്റെ നാമമായി കൊണ്ട് നൽകിയിരിക്കുന്നത്.

രണ്ട് താരങ്ങളുടെയും ടീമുകളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.റോബർട്ടോ കാർലോസിന്റെ ടീമിൽ കഫു,എഡർ മിലിറ്റാവോ,റിക്കാർഡോ ഒസോറിയോ,ആർതുറോ വിദാൽ,ഹൃസ്റ്റോ സ്റ്റോയിച്ച്ക്കോവ്,റിവാൾഡോ,ഡെനിസ് സക്കരിയ,റഡാമൽ ഫാൽക്കാവോ,നാനി,ട്രസഗെ,മരിയാനോ ഡയസ് എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം റൊണാൾഡിഞ്ഞോയുടെ ടീമിൽ ഹിഗ്വിറ്റ,റാഫ മാർക്കസ്,റോഡ്രിഗോ കോസ്റ്റ,ഡീക്കോ,പൗലോ ഡിബാല,ബ്ലൈസ് മറ്റിയൂഡി,വിനീഷ്യസ് ജൂനിയർ,പാട്രിക് ക്ലയ്വേർട്ട് എന്നിവരും ഇടംനേടിയിട്ടുണ്ട്. ഇവരെക്കൂടാതെ ചില സെലിബ്രിറ്റികളും ഈ മത്സരത്തിൽ തങ്ങളുടെ പങ്കാളിത്തം അറിയിക്കും.

ഏതായാലും ഒരുപിടി സൂപ്പർ താരങ്ങളും ഇതിഹാസങ്ങളും ഒരുമിച്ച് പന്ത് തട്ടുന്ന ഒരു മത്സരമാണിത്. അതുകൊണ്ടുതന്നെ ഈ മത്സരം കാണാനുള്ള കാത്തിരിപ്പിലാണ് നിലവിൽ ഫുട്ബോൾ ലോകമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *