പോച്ചെയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ തുടരുന്നു,പിഎസ്ജിയുടെ പ്രഥമ പരിഗണന ഈ കോച്ചിന്!
പിഎസ്ജിയുടെ അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് തന്റെ സ്ഥാനം നഷ്ടമാകുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ഇനി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടേണ്ട താമസം മാത്രമേയൊള്ളൂ. പുറത്താക്കപ്പെട്ടാൽ 15 മില്യൺ യുറോയോളാമായിരിക്കും നഷ്ടപരിഹാരമായി കൊണ്ട് പോച്ചെട്ടിനോക്ക് പിഎസ്ജിയിൽ പക്കലിൽ നിന്നും ലഭിക്കുക.
ഏതായാലും പോച്ചെട്ടിനോയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ ഇപ്പോഴും പിഎസ്ജി തുടരുകയാണ്.ക്ലബ്ബിന്റെ പുതിയ സ്പോർട്ടിംഗ് അഡ്വൈസറായ ലുകാസ് കാമ്പോസാണ് ഇതിന് നേതൃത്വം നൽകുന്നത്.നീസിന്റെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർക്കാണ് ഇദ്ദേഹം ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത്.
— Murshid Ramankulam (@Mohamme71783726) June 17, 2022
ഗാൾട്ടിയറുമായുള്ള ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ അദ്ദേഹത്തെ എത്തിക്കണമെങ്കിൽ നീസിനും ഒരു തുക നഷ്ടപരിഹാരമായി കൊണ്ട് പിഎസ്ജി നൽകേണ്ടി വന്നേക്കും.ലീഗ് വണ്ണിലെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം നേടിയ വ്യക്തിയാണ് ഗാൾട്ടിയർ.പിഎസ്ജിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് കാംപോസ് കരുതുന്നത്.
നേരത്തെ സിനദിൻ സിദാനായിരുന്നു പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണന നൽകിയിരുന്നത്.എന്നാൽ അദ്ദേഹവുമായുള്ള ചർച്ചകൾ കൂടുതൽ മുന്നോട്ടു പോയില്ല. അതുകൊണ്ടാണ് നിലവിൽ പിഎസ്ജി ഗാൾട്ടിയർക്ക് കൂടുതൽ ശ്രദ്ധ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഏതായാലും ഉടൻ തന്നെ പോച്ചെയെ പുറത്താക്കി പുതിയ പരിശീലകനെ നിയമിക്കാനുള്ള ശ്രമങ്ങളിലാണ് പിഎസ്ജിയുള്ളത്.