വീണ്ടും തോറ്റു,ഒരൊറ്റ ജയം പോലും നേടാനാവാതെ ഫ്രാൻസ് അവസാന സ്ഥാനത്ത് തന്നെ!
ഫ്രാൻസിന് ഇത് നല്ല സമയമല്ല എന്നുള്ളത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാൻസ് തോൽക്കുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയാണ് ഫ്രഞ്ച് പടയെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 5-ആം മിനുട്ടിൽ മോഡ്രിച്ച് നേടിയ പെനാൽറ്റി ഗോളാണ് ക്രോയേഷ്യക്ക് വിജയം സമ്മാനിച്ചത്.
സൂപ്പർ താരങ്ങളായ ബെൻസിമ,എംബപ്പേ എന്നിവർ ഉണ്ടായിട്ടും ഫ്രാൻസിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല.ഈ നേഷൻസ് ലീഗിൽ നാല് മത്സരങ്ങളാണ് ആകെ ഫ്രാൻസ് കളിച്ചിട്ടുള്ളത്. അതിൽ ഒന്നിൽ പോലും ഫ്രഞ്ച് പടക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് തോൽവിയും രണ്ടു സമനിലയുമാണ് ഫ്രാൻസിന്റെ സമ്പാദ്യം. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് നിലവിൽ ഫ്രാൻസുള്ളത്.
France have failed to win any of their Nations League games so far 😳 pic.twitter.com/RFO9WrAyA8
— GOAL (@goal) June 13, 2022
അതേസമയം ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഡെൻമാർക്ക് വിജയിച്ചിട്ടുണ്ട്. എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഓസ്ട്രിയയെയാണ് ഡെന്മാർക്ക് പരാജയപ്പെടുത്തിയത്. ഒമ്പത് പോയിന്റുള്ള ഡെന്മാർക്ക് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്.7 പോയിന്റുള്ള ക്രൊയേഷ്യ രണ്ടാംസ്ഥാനത്താണ്.