450 മില്യണും കടന്ന് റൊണാൾഡോ കുതിക്കുന്നു!

ഫുട്ബോൾ ലോകത്തെ ഒരുപാട് റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ കളത്തിനകത്ത് മാത്രമല്ല, കളത്തിന് പുറത്തും നിരവധി റെക്കോർഡുകൾ റൊണാൾഡോ കരസ്ഥമാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നേട്ടം കൂടി താരമിപ്പോൾ കൈവരിച്ചിട്ടുണ്ട്.

അതായത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ 450 മില്യണിൽ പരം ഫോളോവേഴ്സ് നിലവിൽ റൊണാൾഡോക്കുണ്ട്. 450 മില്യൺ ഫോളോവേഴ്സ് പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മറ്റാർക്കും തന്നെ ഈ നേട്ടത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.

റൊണാൾഡോക്ക് മുന്നിലുള്ളത് ഇൻസ്റ്റഗ്രാമിന്റെ തന്നെ ഒഫീഷ്യൽ അക്കൗണ്ട് മാത്രമാണ്.515 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിനുള്ളത്. അതേസമയം രണ്ടാം സ്ഥാനത്ത് അമേരിക്കൻ മോഡലായ കെയ്ലി ജെന്നറാണുള്ളത്.345 മില്യൺ ഫോളോവേഴ്സാണ് അവർക്കുള്ളത്.

മൂന്നാംസ്ഥാനത്ത് സൂപ്പർ താരം ലയണൽ മെസ്സിയാണ് വരുന്നത്.334 മില്യൺ ഫോളോവേഴ്സാണ് മെസ്സിക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. കായികലോകത്ത് ഒന്നാം സ്ഥാനം റൊണാൾഡോക്കും രണ്ടാം സ്ഥാനം മെസ്സിക്കുമാണ്. അതേസമയം മൂന്നാം സ്ഥാനത്ത് വരുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരമായ വിരാട് കോഹ്ലിയാണ്. 200 മില്യൺ ഫോളോവേഴ്സ് പൂർത്തിയാക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറാണ് ഫുട്ബോൾ ലോകത്ത് മൂന്നാം സ്ഥാനത്തുള്ളത്. 175 മില്യൺ ഫോളോവേഴ്സാണ് നെയ്മർക്കുള്ളത്.

ഏതായാലും ലോകത്തിലെ നിലവിലെ ഏറ്റവും പ്രശസ്തനായ വ്യക്തി താൻ തന്നെയാണ് എന്നാണ് ഈ റെക്കോർഡുകളിലൂടെ ക്രിസ്ത്യാനോ റൊണാൾഡോ അടിവരയിട്ട് ഉറപ്പിച്ച് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *