അർജന്റൈൻ സൂപ്പർ താരത്തെ സ്വന്തമാക്കണം,നേരിട്ട് വിളിച്ച് ബാഴ്സ പരിശീലകൻ സാവി!

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഡെമ്പലെ ഇപ്പോഴും തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം അറിയിച്ചിട്ടില്ല. താരം ബാഴ്സ വിടാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കാണുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ ബാഴ്സ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു.

ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞയെയായിരുന്നു ബാഴ്സ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ താരത്തിന് വേണ്ടി വലിയൊരു തുക ബാഴ്സ മുടക്കേണ്ടി വരും. അതുകൊണ്ടുതന്നെ അർജന്റൈൻ സൂപ്പർ താരമായ ഡി മരിയയെ ബാഴ്സ പരിഗണിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ബാഴ്സയുടെ പരിശീലകനായ സാവി ഡി മരിയയെ നേരിട്ട് വിളിച്ചിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പിഎസ്ജിയുടെ താരമായിരുന്ന ഡി മരിയ ഫ്രീ ഏജന്റായി കൊണ്ടാണ് ക്ലബ് വിടുക.

താരത്തിന് വേണ്ടി ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും സജീവമായി രംഗത്തുണ്ട്. എന്നാൽ യുവന്റസുമായി ഡി മരിയ എഗ്രിമെന്റിൽ എത്തിയിട്ടില്ല. ഏത് ക്ലബ്ബിനെ വേണമെന്നുള്ള കാര്യത്തിൽ താരം ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മുമ്പ് റയലിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. ചിരവൈരികളായ ബാഴ്സയിലേക്ക് അദ്ദേഹം എത്തുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

2015 ലായിരുന്നു ഡി മരിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്.പിഎസ്ജിക്ക് വേണ്ടി 295 മത്സരങ്ങൾ കളിച്ച താരം ആകെ 92 ഗോളുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *