ഇന്ത്യ ഇന്ന് കംബോഡിയക്കെതിരെ,കളി എങ്ങനെ കാണാം?
AFC ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.കംബോഡിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30-നാണ് ഈയൊരു മത്സരം അരങ്ങേറുക. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് ഈയൊരു മത്സരത്തിന് സാക്ഷ്യം വഹിക്കുക.
ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇന്ന് ഇറങ്ങുക.കംബോഡിയയെ കൂടാതെ അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.
🚨 MATCHDAY 🚨
— Indian Football Team (@IndianFootball) June 8, 2022
The #BlueTigers 🐯 🇮🇳 take on Cambodia 🇰🇭 in the first #AsianCup2023 🏆 Qualifier today 🙌
⏳ 8.30 PM IST 🕣
📍 VYBK 🏟️
📺 @StarSportsIndia & @DisneyPlusHS & @OfficialJioTV#INDCAM ⚔️ #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/ixtMGtbSVu
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച സമയത്തിലൂടെയല്ല ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് സൗഹൃദ മത്സരത്തിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ജോർദാനോടായിരുന്നു ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടത്. അതിനുമുമ്പ് ബലാറസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും ഇന്ത്യ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിച്ചു തുടങ്ങേണ്ടതുണ്ട്.
ഈ മത്സരത്തിന്റെ സംപ്രേക്ഷണാവകാശം ഏറ്റെടുത്തിരിക്കുന്നത് സ്റ്റാർ സ്പോർട്സാണ്.Star Sports 3 യിൽ ഈ മത്സരം ഇംഗ്ലീഷ് കമന്ററിയോടുകൂടി കാണാൻ സാധിക്കും.ഹോട്ട്സ്റ്റാർ,ജിയോ ടിവി എന്നിവയിലും മത്സരം ലഭ്യമായിരിക്കും.
അതേസമയം കമന്ററി ഭാഷ മാറ്റാനുള്ള സൗകര്യവും സ്റ്റാർ സ്പോർട്സ് നൽകുന്നുണ്ട്. ആ ചാനലുകൾ താഴെ നൽകുന്നു.
ഏതായാലും ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം പകരുമെന്നുള്ള കാര്യത്തിൽ സംശയമില്ല.