ഇനി ഫ്രാൻസിനെ കിട്ടണം : ടിറ്റെ
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജപ്പാനെ കീഴടക്കാൻ ബ്രസീലിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീൽ വിജയം നേടിയത്. ഇതോടുകൂടി ബ്രസീലിന്റെ ഏഷ്യൻ പര്യടനം അവസാനിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്.
ഏതായാലും വേൾഡ് കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് വേണ്ടി ഏത് ടീമിനെതിരെ കളിക്കാനാണ് ആഗ്രഹിക്കുന്നത് എന്നൊരു ചോദ്യം ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ചോദിക്കപ്പെട്ടിരുന്നു. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ കിട്ടാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ടിറ്റെ പറഞ്ഞത്. എന്നാൽ അത് നടക്കാൻ പോകുന്നില്ല എന്നുള്ളത് തനിക്കറിയാമെന്നും ടിറ്റെ കൂട്ടിച്ചേർത്തു. ടിറ്റെയുടെ വാക്കുകൾ UOL റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Depois da vitória contra o Japão por 1 a 0, o Tite disse que queria enfrentar a França 👀 https://t.co/0FDxYI7Kyn
— UOL Esporte (@UOLEsporte) June 6, 2022
” ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.എന്നെ അവിടെ എത്തിക്കാൻ സഹായിക്കൂ.ജർമനി,ഇംഗ്ലണ്ട്,സ്പെയിൻ,ഹോളണ്ട് എന്നിവർക്കെതിരെയൊക്കെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ യഥാർത്ഥ ലോകത്ത് അതൊന്നും നടക്കില്ല എന്നെനിക്കറിയാം.ഏതെങ്കിലും ഏഷ്യൻ രാജ്യത്തോടോ ആഫ്രിക്കൻ രാജ്യത്തോടോ കോൺകകാഫ് രാജ്യത്തോടോ ആണ് ഞങ്ങൾ കളിക്കാൻ പോകുന്നത് എന്നുള്ളത് എനിക്കറിയാം ” ഇതാണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി ബ്രസീലിനെ ചിരവൈരികളായ അർജന്റീനക്കെതിരെ ഒരു മത്സരം അവശേഷിക്കുന്നുണ്ട്. മുമ്പ് തടസ്സപ്പെട്ട വേൾഡ് കപ്പ് യോഗ്യതാ മത്സരമാണത്. വരുന്ന സെപ്റ്റംബർ മാസത്തിലാണ് ആ മത്സരം നടക്കുക.