എംബപ്പേ പറഞ്ഞത് പലരും തെറ്റിധരിക്കപ്പെട്ടു : ഗ്രീസ്മാൻ!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഈയിടെ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതായത് അർജന്റീനക്കും ബ്രസീലിനും വേൾഡ് കപ്പിലേക്ക് എത്താൻ വേണ്ടി ഹൈ ലെവൽ മത്സരങ്ങൾ കളിക്കേണ്ടി വരുന്നില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. മാത്രമല്ല ലാറ്റിനമേരിക്കൻ ഫുട്ബോളിനേക്കാൾ മുകളിലാണ് യൂറോപ്യൻ ഫുട്ബോളെന്നും എംബപ്പേ കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ നിരവധി പേർ ഇതിന് മറുപടിയുമായി രംഗത്തുവന്നിരുന്നു.ലയണൽ മെസ്സി,എമി മാർട്ടിനെസ്,ലൗറ്ററോ മാർട്ടിനെസ്,ഫാബിഞ്ഞോ എന്നിവരൊക്കെ ഇതിനോട് പ്രതികരിച്ചിരുന്നു. മാത്രമല്ല ഫൈനലിസിമ മത്സരത്തിൽ ഇറ്റലി അർജന്റീനയോട് പരാജയപ്പെട്ടതോട് കൂടി എംബപ്പേക്ക് കൂടുതൽ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്തിരുന്നു.
Griezmann defendió a Mbappé por sus declaraciones
— TyC Sports (@TyCSports) June 4, 2022
El futbolista de Atlético Madrid se refirió a las palabras de su compatriota y aseguró que se les están dando "más vuelta de los normal".https://t.co/RnHEXO1cr1
ഇപ്പോഴിതാ എംബപ്പേയുടെ ഫ്രഞ്ച് സഹതാരമായ അന്റോയിൻ ഗ്രീസ്മാൻ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.അതായത് എംബപ്പേ പറഞ്ഞത് പലരും തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അദ്ദേഹത്തിന്റെ വാക്കുകൾ പലരും തെറ്റിദ്ധരിക്കുകയായിരുന്നു. അതിനെക്കുറിച്ച് ആളുകൾ പതിവിലും കൂടുതൽ ചിന്തിച്ചുകൂട്ടി.ഞാനും സൗത്ത് അമേരിക്കൻ ഫുട്ബോൾ കാണാറുണ്ട്.വേൾഡ് കപ്പിലേക്ക് പ്രവേശിക്കാനുള്ള യൂറോപ്പിലെയും സൗത്ത് അമേരിക്കയിലെയും മത്സരങ്ങൾ വളരെയധികം സങ്കീർണ്ണമാണ്. അതുകൊണ്ടുതന്നെ വേൾഡ് കപ്പിൽ എത്തുന്ന ഏതൊരു ടീമും അതിൽ പോരാടാൻ സ്ഥാനം അർഹിക്കുന്നവർ തന്നെയാണ് ” ഇതാണ് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽ ഫ്രാൻസ് ഡെന്മാർക്കിനോട് പരാജയപ്പെട്ടിരുന്നു. സൂപ്പർ താരം കിലിയൻ എംബപ്പേക്ക് പരിക്കേറ്റത് ഫ്രാൻസിനെ തിരിച്ചടിയാവുകയായിരുന്നു.