ബെൻസിമയുടെ തകർപ്പൻ ഗോളിനും ഫ്രാൻസിനെ രക്ഷിക്കാനായില്ല,ബെൽജിയത്തെ നാണംകെടുത്തി നെതർലാന്റ്സ്!

ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഡെന്മാർക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കരിം ബെൻസിമയിലൂടെ ഫ്രാൻസാണ് ആദ്യം ലീഡ് കരസ്ഥമാക്കിയത്.ഡെന്മാർക്ക് പ്രതിരോധത്തെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ട് മനോഹരമായ ഒരു ഗോളായിരുന്നു ബെൻസിമ നേടിയത്.എന്നാൽ ഡെന്മാർക്ക് താരമായ കോർനെലിസ് ഇരട്ട ഗോളുകൾ നേടികൊണ്ട് തിരിച്ചടിക്കുകയായിരുന്നു.മത്സരത്തിന്റെ 68,88 മിനുട്ടിലാണ് ഇദ്ദേഹം ഗോൾ കണ്ടെത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ പരിക്കേറ്റ് പുറത്ത് പോയതും ഫ്രാൻസിന് തിരിച്ചടിയായി.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബെൽജിയത്തിന് നാണംകെട്ട തോൽവി വഴങ്ങേണ്ടിവന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നെതർലാന്റ്സ് ബെൽജിയത്തെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഡീപേ ഇരട്ട ഗോളുകൾ നേടിയപ്പോൾ ബർവിൻ,ഡംഫ്രിസ്‌ എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയത്.ബെൽജിയത്തിന്റെ ആശ്വാസഗോൾ ബാറ്റ്സുഷായുടെ വകയായിരുന്നു.

അതേ സമയം മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ക്രൊയേഷ്യ നാണംകെട്ട തോൽവി വഴങ്ങിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഓസ്ട്രിയയാണ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.അർനൗടോവിച്ച്,ഗ്രിഗോറിഷ്‌,സാബിറ്റ്സർ എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോളുകൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *