ലീഗ് വണ്ണിൽ നിന്നും തരംതാഴ്ത്തപ്പെട്ടു, താരങ്ങളെയും പോലീസിനെയും ആക്രമിച്ച് സെന്റ് എറ്റിനി ആരാധകർ!

ഈ കഴിഞ്ഞ ലീഗ് വൺ സീസണിൽ പതിനെട്ടാം സ്ഥാനത്തായിരുന്നു സെന്റ് എറ്റിനി ഫിനിഷ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ ലീഗ് വണ്ണിലേക്ക് യോഗ്യത നേടാൻ പ്ലേ ഓഫ് മത്സരങ്ങൾ എറ്റിനിക്ക് കളിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ പ്ലേ ഓഫ് മത്സരത്തിൽ ഓക്സെറെയായിരുന്നു സെന്റ് എറ്റിനിയുടെ എതിരാളികൾ.

സ്വന്തം മൈതാനമായ ജിയോഫ്രോയ് ഗിച്ചാർഡിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സെന്റ് എറ്റിനി പരാജയപ്പെടുകയും അടുത്ത ലീഗ് വണ്ണിന് യോഗ്യത നേടാനാവാതെ പോവുകയുമായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് സെന്റ് എറ്റിനിക്ക് യോഗ്യത നേടാനാവാതെ പോയത്.

ലീഗ് വണ്ണിൽ നിന്നും തരം താഴ്ത്തപ്പെട്ടതോടെ സെന്റ് എറ്റിനി ആരാധകരുടെ രോഷം അണപൊട്ടിയൊഴുകുകയായിരുന്നു. തുടർന്ന് ആരാധകർ കളിക്കളത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് കളത്തിലെ പല താരങ്ങൾക്കും ആരാധകരിൽ നിന്ന് മർദ്ദനമേറ്റു. മാത്രമല്ല പോലീസിനെയും ആരാധകർ മർദ്ദിച്ചിട്ടുണ്ട്. കൂടാതെ ഫ്ലയർ എറിയുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഏതായാലും ഫ്രഞ്ച് ഫുട്ബോളിനും ലീഗ് വണ്ണിനും ഇത് നാണക്കേടാണ് സമ്മാനിച്ചിട്ടുള്ളത്. താരങ്ങൾക്ക് മതിയായ സുരക്ഷാ ലഭിക്കാത്തതിൽ വലിയ പ്രതിഷേധങ്ങൾ ഇപ്പോൾ നേരിടേണ്ടി വരുന്നുണ്ട്. സമാനമായ സംഭവങ്ങൾ ഇംഗ്ലീഷ് ഫുട്ബോളിലും ഈയിടെ അരങ്ങേറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *