എംബപ്പേയെ എപ്പോഴേ മറന്നു കഴിഞ്ഞു : പെരസ്

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കലാശപ്പോരാട്ടത്തിൽ ലിവർപൂളിനെ പരാജയപ്പെടുത്തിക്കൊണ്ട് റയൽ മാഡ്രിഡ് കിരീടം ചൂടിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് പാരീസിൽ വെച്ച് റയൽ മാഡ്രിഡ് ലിവർപൂളിനെ കീഴടക്കിയത്.ഇതോടെ 14-ആം ചാമ്പ്യൻസ് ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.

ഏതായാലും ഈ കിരീട നേട്ടത്തിന് ശേഷം റയലിന്റെ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസ് സൂപ്പർ താരം കിലിയൻ എംബപ്പേയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.എംബപ്പേയെ എപ്പോഴേ മറന്നു കഴിഞ്ഞു എന്നാണ് പെരസ് പറഞ്ഞിട്ടുള്ളത്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ വളരെയധികം സന്തോഷവാനാണ്. ഇത്തരമൊരു നേട്ടത്തിന് വേണ്ടിയാണ് എല്ലാ സീസണിലും ഞങ്ങൾ ഹാർഡ് വർക്ക് ചെയ്യാറുള്ളത്. മികച്ച താരങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ റയൽ മാഡ്രിഡ് എപ്പോഴും തുടരുക തന്നെ ചെയ്യും. പക്ഷേ എംബപ്പേയെ ഇതിനോടകം തന്നെ മറന്നു കഴിഞ്ഞിട്ടുണ്ട്. ഒന്നും തന്നെ സംഭവിച്ചിട്ടില്ല, റയലിനു സംബന്ധിച്ചിടത്തോളം ഇതൊരു പെർഫെക്ട് സീസണാണ്. അതേസമയം എംബപ്പേയുടേത് വിസ്മരിക്കപ്പെട്ട ഒരു ഇഷ്യൂ ആണ്. ഇവിടെ റയൽ മാഡ്രിഡിന്റെ ആഘോഷങ്ങൾ മാത്രമാണ് ഉള്ളത് ” ഇതാണ് പെരസ് പറഞ്ഞിട്ടുള്ളത്.

അതേസമയം പാരീസിൽ എത്തിയ റയൽ മാഡ്രിഡ് ആരാധകരിൽ പലരും എംബപ്പേക്കെതിരെ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.കിലിയൻ എംബപ്പേ റയലിലേക്ക് എത്താതെ പിഎസ്ജിയുമായി കരാർ പുതുക്കിയതാണ് വലിയ കോലാഹലങ്ങൾക്ക് കാരണമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *