ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടി വേണമെങ്കിൽ ഭാര്യയെ വരെ കൈവിടാം : ഫെഡെ വാൽവെർദെ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ലിവർപൂളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുന്നതെങ്കിൽ ഏഴാം കിരീടമാണ് ലിവർപൂൾ ലക്ഷ്യം വെക്കുന്നത്.
എന്നാൽ ഈ മത്സരത്തിന് മുന്നേ വളരെ തമാശ രൂപേണ റയൽ മാഡ്രിഡിന്റെ ഉറുഗ്വൻ സൂപ്പർ താരമായ ഫെഡെ വാൽവെർദെ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടി വേണമെങ്കിൽ ഭാര്യയെ വരെ കൈവിടാൻ തയ്യാറാണ് എന്നാണ് വാൽവെർദെ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളെ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 28, 2022
” ലോകത്തിലുള്ള ഏതൊരു താരത്തെ സംബന്ധിച്ചിടത്തോളവും അതുല്യമായ ഒരു കിരീടമാണ് ചാമ്പ്യൻസ് ലീഗ് ട്രോഫി. ആ കിരീടത്തിന് വേണ്ടി പല കാര്യങ്ങളും കൈവിടാൻ ഞാനൊരുക്കമാണ്.എന്റെ മകനെയൊഴിച്ച് എന്തും ഞാൻ കൈവിടടും.വേണെമെങ്കിൽ ഞാൻ എന്റെ ഭാര്യയേയും കൈവിടാം ( ചിരിക്കുന്നു ) ഇല്ല,ഇല്ല.. അതൊരു തമാശയായിരുന്നു. പക്ഷേ ഞാൻ പലതും സമർപ്പിച്ചിട്ടുണ്ട്. എല്ലാദിവസവും നിങ്ങൾക്ക് ഫൈനൽ കളിക്കാൻ സാധിക്കില്ലല്ലോ. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. ലാലിഗയിൽ 31 മത്സരങ്ങൾ കളിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

