‘Hala f*cking Madrid’,ലിവർപൂളിനെ ട്രോളി റയലിന് പിന്തുണ പ്രഖ്യാപിച്ച് എവെർട്ടൻ ഇതിഹാസങ്ങൾ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ വമ്പന്മാരായ റയൽ മാഡ്രിഡും ലിവർപൂളും തമ്മിലാണ് മാറ്റുരക്കുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് മുന്നേ ചില എവർട്ടൺ ഇതിഹാസങ്ങൾ റയൽ മാഡ്രിഡിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ലിവർപൂളിന്റെ കടുത്ത വൈരികളാണ് എവെർട്ടൻ.അത്കൊണ്ട് തന്നെ ഒട്ടുമിക്ക എവെർട്ടൻ ആരാധകരുടെയും ഇതിഹാസങ്ങളുടെയും പിന്തുണ ഇന്ന് റയലിനാണ്.

എവെർട്ടൻ ഇതിഹാസങ്ങളായ പീറ്റർ റെയ്ഡ്,അലൻ സ്റ്റബ്സ്,കെവിൻ കാംബെൽ എന്നിവരാണ് പാഡി പവർ എന്ന മാധ്യമത്തിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.മൂന്ന് പേരും റയലിന് സപ്പോർട്ട് ചെയ്യുന്ന രൂപത്തിലാണ് സംസാരിച്ചിട്ടുള്ളത്.ലിവർപൂളിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഇന്നത്തെ മത്സരത്തിൽ റയൽമാഡ്രിഡ് വിജയിച്ചു കൊണ്ട് പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം ചൂടുമെന്നുമാണ് ഇവർ പറഞ്ഞിട്ടുള്ളത്.അവസാനത്തിൽ ‘Hala F*cking Madrid ‘ എന്ന് പറഞ്ഞു കൊണ്ടാണ് ഇവർ വീഡിയോ അവസാനിപ്പിക്കുന്നത്.

1982 മുതൽ 1989 വരെ എവെർടണ് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പീറ്റർ റെയ്ഡ്.ഫസ്റ്റ് ഡിവിഷൻ കിരീടവും FA കപ്പുമൊക്കെ എവെർടണ് നേടിക്കൊടുക്കുന്നതിൽ ഇദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

1999-ലായിരുന്നു കെവിൻ കാംബെൽ എവെർട്ടണിൽ എത്തിയത്. ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ പ്രീമിയർലീഗ് ഗോളുകൾ നേടിയ അഞ്ചാമത്തെ താരമാണ് ഇദ്ദേഹം.അലൻ സ്റ്റബ്സും ഒട്ടേറെ മത്സരങ്ങൾ എവെർടണ് വേണ്ടി കളിച്ചവരാണ്.

മാത്രമല്ല കഴിഞ്ഞ സീസണിൽ എവെർടണെ പരിശീലിപ്പിച്ചിരുന്നു കാർലോ ആഞ്ചലോട്ടിയാണ് നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകൻ. ആ രൂപത്തിലും അദ്ദേഹത്തിന് പിന്തുണകളുണ്ട്. ഏതായാലും എവർട്ടൺ ഇതിഹാസങ്ങളുടെ ഈ വീഡിയോ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *