പിഎസ്ജി വിടുമോ? പോച്ചെട്ടിനോ പറയുന്നു!
പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ ക്ലബ് തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം സജീവമാണ്. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല.അത്കൊണ്ട് തന്നെ പോച്ചെയെ ഒഴിവാക്കുമെന്നുള്ളത് മുമ്പ് തന്നെ പ്രചരിക്കാൻ ആരംഭിച്ച ഒരു റൂമറാണ്.
എന്നാൽ ഈ അഭ്യുഹങ്ങളോട് പരിശീലകനായ പോച്ചെട്ടിനോ തന്നെ ഇപ്പോൾ നേരിട്ട് പ്രതികരിച്ചിട്ടുണ്ട്.അതായത് താൻ 100 ശതമാനവും പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് പോച്ചെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Mauricio Pochettino: “As of today, I stay as Paris Saint-Germain manager. As of today, nothing has changed and I stay here 100%. I’m focused on PSG”, tells @partidazocope. 🇦🇷 #PSG
— Fabrizio Romano (@FabrizioRomano) May 26, 2022
“I’m under contract until June 2023 and I want to continue here”. pic.twitter.com/tWT6EZ2Mb4
” ഇന്നത്തെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ ഞാൻ പിഎസ്ജിയിൽ തന്നെ തുടരും.ഇതുവരെ ഒരു കാര്യവും മാറിയിട്ടില്ല. ഞാൻ നൂറു ശതമാനവും ഇവിടെ തുടരുക തന്നെ ചെയ്യും.പിഎസ്ജിയിൽ തന്നെയാണ് ഞാൻ ശ്രദ്ധകേന്ദ്രീകരിക്കുക.2023 വരെ എനിക്ക് ക്ലബ്ബുമായി കരാറുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് പോച്ചെ പറഞ്ഞിട്ടുള്ളത്.
പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്ക് പല പേരുകളും ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.എന്നാൽ സിനദിൻ സിദാന് തന്നെയാണ് ക്ലബ്ബ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്.