ലീഗ് വൺ നേടിയത് കൊണ്ട് മാത്രം കാര്യമില്ല : തുറന്ന് സമ്മതിച്ച് പോച്ചെട്ടിനോ!

നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും അതിനോട് നീതി പുലർത്തുന്ന രൂപത്തിലുള്ള ഒരു പ്രകടനം ഈ സീസണിൽ കാഴ്ച്ചവെക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ പിഎസ്ജി താരങ്ങൾക്കും പോച്ചെട്ടിനോക്കും ഏൽക്കേണ്ടി വന്നിരുന്നു.പിഎസ്ജിയുടെ ആരാധകർ തന്നെ തങ്ങളുടെ താരങ്ങളെ കൂവി വിളിക്കുകയും ചെയ്തിരുന്നു.

ഏതായാലും ലീഗ് വൺ കിരീടം കൊണ്ടുമാത്രം ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയില്ല എന്നുള്ളത് പരിശീലകനായ പോച്ചെട്ടിനോ തുറന്നു സമ്മതിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ വലുതാണെന്നും അതുകൊണ്ടുതന്നെ ലീഗ് കിരീടമൊന്നും മതിയാവില്ല എന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“പിഎസ്ജിയെ പോലെയുള്ള ഒരു ക്ലബ്ബിന്റെ ലക്ഷ്യം എപ്പോഴും ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളതായിരിക്കും. എന്തെങ്കിലും സ്പെഷ്യലായ ഒന്ന് ബിൽഡ് ചെയ്യുക എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. എക്സ്പീരിയൻസിൽ നിന്നും പഠിക്കേണ്ടതുണ്ട്. ഈ ഫുട്ബോൾ ക്ലബ്ബ് നിർമ്മിക്കപ്പെട്ടിട്ടുള്ളത് വിജയിക്കാൻ വേണ്ടിയാണ്. ചില സമയങ്ങളിൽ നിങ്ങൾ ലീഗ് കിരീടം നേടിയതെന്നും മതിയാവുകയില്ല. കാരണം പിഎസ്ജിയുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് നേടുക എന്നുള്ളതാണ്. തീർച്ചയായും ഞങ്ങൾക്കും ഇത് മതിയാവുകയില്ല. കാരണം കളിക്കുന്ന ഓരോ കോമ്പറ്റീഷനും വിജയിക്കണമെന്ന് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

ഈ സീസണിലെ ലീഗ് വൺ കിരീടം പിഎസ്ജി സ്വന്തമാക്കിയിരുന്നു. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും കോപ ഡി ഫ്രാൻസിൽ നിന്നും പിഎസ്ജി നേരത്തെ തന്നെ പുറത്താവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *