വീണ്ടും ഗോളടിച്ചു,റയൽ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ ഗോൾവേട്ടക്കാരനായി ബെൻസിമ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ലെവാന്റെയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം വിനീഷ്യസ് ഹാട്രിക് കരസ്ഥമാക്കിയപ്പോൾ മറ്റൊരു സൂപ്പർ താരമായ ലുക്കാ മോഡ്രിച്ച് ഹാട്രിക് അസിസ്റ്റ് കരസ്ഥമാക്കുകയായിരുന്നു.
അതേസമയം കരിം ബെൻസിമയും ഇന്നലത്തെ മത്സരത്തിൽ തിളങ്ങിയിട്ടുണ്ട്.ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു ബെൻസിമ കരസ്ഥമാക്കിയത്.ഈ ഗോളോട് കൂടി റയലിന്റെ ചരിത്രത്തിൽ ഇടം പിടിക്കാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്. അതായത് റയൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ബെൻസിമയാണ്. മറ്റൊരു ഇതിഹാസമായ റൗൾ ഗോൺസാലസിനൊപ്പമാണ് ബെൻസിമ ഈ റെക്കോർഡ് പങ്കിടുന്നത്.
323 – Karim Benzema 🇫🇷 has equaled Raúl González as the second @realmadriden Top Scorer (323), only Cristiano Ronaldo netted more for "The Whites" ever (450). Monsieur#RealMadridLevante#RM 💜🤍 pic.twitter.com/fyPf0g1WJG
— OptaJose (@OptaJose) May 12, 2022
323 ഗോളുകളാണ് റൗൾ റയലിന് വേണ്ടി നേടിയിട്ടുള്ളത്. ഇതിനൊപ്പമാണ് ഇപ്പോൾ ബെൻസിമ എത്തിയിട്ടുള്ളത്. ഒരു ഗോൾ കൂടി നേടുകയാണെങ്കിൽ ബെൻസിമക്ക് റൗളിനെ മറികടന്ന് രണ്ടാം സ്ഥാനം ഒറ്റക്ക് കൈപ്പിടിയിലൊതുക്കാൻ സാധിക്കും.അതേസമയം ഒന്നാംസ്ഥാനത്ത് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.450 ഗോളുകൾ റയലിന് വേണ്ടി നേടിയ അദ്ദേഹം ബഹുദൂരം മുന്നിലാണ്.
ഈ സീസണിലെ തകർപ്പൻ ഫോം ബെൻസിമ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.ഈ ലാലിഗയിലെ 27-ആം ഗോളായിരുന്നു ബെൻസിമ ഇന്നലെ കരസ്ഥമാക്കിയത്.ഇതോടെ പിച്ചിച്ചി ട്രോഫി ബെൻസിമ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.സൂപ്പർ കോപയും ലാലിഗയും റയലിനൊപ്പം നേടിയ ബെൻസിമ യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിനൊപ്പവും സ്വന്തമാക്കിയിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലാണ് അദ്ദേഹത്തെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട മത്സരം.