അർജന്റീന Vs മെക്സിക്കോ മത്സരം കാണാൻ നിരവധി അപേക്ഷകൾ, കണക്കുകൾ പുറത്ത് വിട്ട് ഫിഫ!

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ വേൾഡ് കപ്പിലേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് വേൾഡ് കപ്പ് ഖത്തറിൽ വെച്ച് അരങ്ങേറുക. വേൾഡ് കപ്പ് ടിക്കറ്റുകൾക്ക് വേണ്ടി നിരവധി അപേക്ഷകളാണ് ഇപ്പോൾ ഫിഫക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതിന്റെ ചില കണക്കുകൾ ഫിഫയുടെ അസോസിയേറ്റഡ് പ്രെസ്സ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.ആകെ 23 മില്യണിന് മുകളിലുള്ള ആളുകളാണ് ടിക്കറ്റിന് വേണ്ടി ഇതുവരെ അപേക്ഷിച്ചിട്ടുള്ളത്.

വേൾഡ് കപ്പ് ഫൈനൽ കാണാൻ വേണ്ടിയുള്ള അപേക്ഷകൾ ഇപ്പോൾ മൂന്ന് മില്യൺ കവിഞ്ഞിട്ടുണ്ട്. 2018ൽ മോസ്കോയിൽ നടന്ന വേൾഡ് കപ്പ് ഫൈനലിലെ ടിക്കറ്റിന്റെ വിലയേക്കാൾ 46% വർദ്ധനവ് ഇത്തവണത്തെ ടിക്കറ്റിന് രേഖപ്പെടുത്തിയിട്ടുണ്ട്.1607 ഡോളറാണ് ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ കാണാൻ ആവശ്യമായി വരിക.

നവംബർ 26ന് നടക്കുന്ന അർജന്റീന Vs മെക്സിക്കോ മത്സരം കാണാനാണ് ആരാധകർ ഏറെയുള്ളത്. ഈ മത്സരത്തിന്റെ ടിക്കറ്റിന് വേണ്ടി 2.5 മില്യൺ അപേക്ഷകളാണ് ഫിഫക്ക് ലഭിച്ചിട്ടുള്ളത്. കേവലം 80000 ആളുകളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്.

അതേസമയം ഇംഗ്ലണ്ട് vs ഖത്തർ മത്സരം കാണാനും ആളുകൾ ഏറെയാണ്. രണ്ട് മില്യൺ അപേക്ഷകളാണ് ഈ മത്സരത്തിന്റെ ടിക്കറ്റിന് വേണ്ടി ലഭിച്ചിട്ടുള്ളത്. ഇംഗ്ലണ്ട് vs അമേരിക്ക മത്സരം കാണാൻ 1.4 മില്യൺ ആളുകളുടെ അപേക്ഷയും ഫിഫക്ക് ലഭിച്ചിട്ടുണ്ട്.60000 കപ്പാസിറ്റിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്.

ഏതായാലും ഇത്രയും അപേക്ഷകരിൽ നിന്ന് കുറഞ്ഞ ആളുകളെ മാത്രം തിരഞ്ഞെടുക്കുക എന്നുള്ള വെല്ലുവിളിയാണ് ഇനി ഫിഫക്ക് മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *