ഇതിഹാസത്തിന്റെ പ്രതിമക്ക് താഴെ മൂത്രമൊഴിച്ചു,ന്യൂകാസിൽ ആരാധകന് പിഴ!

ന്യൂകാസിൽ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് ബോബ് സ്റ്റോക്കോ.1950 മുതൽ 1960 വരെ പത്ത് വർഷക്കാലം അദ്ദേഹം ന്യൂകാസിലിന് വേണ്ടി കളിച്ചിട്ടുണ്ട്. മാത്രമല്ല ഇംഗ്ലീഷ് ക്ലബ്ബായ സണ്ടർലാന്റിനെ ദീർഘകാലം അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സണ്ടർലാന്റിനെ ഹോം ഗ്രൗണ്ടിന് പുറത്ത് ഇദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഒരു ന്യൂ കാസിൽ യുണൈറ്റഡ് ആരാധകൻ ഈ പ്രതിമക്ക് കീഴിൽ മൂത്രമൊഴിക്കുകയായിരുന്നു. 21 വയസ്സുകാരനായ തോമസ് ഫ്ലീറ്റാണ് ഈയൊരു പ്രവർത്തി ചെയ്തത്.എന്നാൽ ഇതിന്റെ വീഡിയോ പുറത്ത് വരികയും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് സണ്ടർലാന്റ് ആരാധകർക്കിടയിൽ അരങ്ങേറിയത്. പലരും അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു. ഇതിനെ തുടർന്ന് ഫ്ലീറ്റിന് പിഴ ചുമത്തപ്പെട്ടിട്ടുണ്ട്.250 പൗണ്ടാണ് ഇദ്ദേഹം പിഴയായി കൊണ്ട് സണ്ടർലാന്റ് ക്ലബ്ബിന് നൽകേണ്ടത്. ഇതിനുപുറമേ 40 പൗണ്ട് കൂടി പിഴ നൽകേണ്ടിവരും.

അതേസമയം തോമസ് ഫ്ലീറ്റ് തന്റെ കുറ്റം സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഇംഗ്ലീഷ് ആരാധകർക്കിടയിൽ ഈയൊരു പ്രവർത്തി ഇപ്പോൾ വലിയ ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *