പിഎസ്ജി സൂപ്പർ താരത്തെ നോട്ടമിട്ട് ബാഴ്സയും അത്ലറ്റിക്കോ മാഡ്രിഡും!
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. താരത്തിന്റെ താല്പര്യം ക്ലബ്ബിൽ തുടരാനാണെങ്കിലും പിഎസ്ജി കരാർ പുതുക്കാൻ തയ്യാറല്ല. അതുകൊണ്ടുതന്നെ ഈ സമ്മറിൽ ഡി മരിയ പിഎസ്ജി വിട്ടേക്കും.
ഇപ്പോഴിതാ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് സ്പാനിഷ് വമ്പന്മാരായ എഫ്സി ബാർസലോണ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ മറ്റൊരു സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
PSG Mercato: Barcelona, Atlético Madrid Among Those Eyeing Paris SG Star https://t.co/kdn1FvD0VA
— PSG Talk (@PSGTalk) April 24, 2022
കൂടാതെ ബെൻഫിക,യുവന്റസ് എന്നിവർക്കും താരത്തെ ആവശ്യമുണ്ട്.ഫ്രീ ഏജന്റായിരിക്കും ഡി മരിയ എന്നുള്ളത് ക്ലബ്ബുകൾക്ക് ആശ്വാസകരമായ ഒരു കാര്യമാണ്.ഒന്നോ രണ്ടോ വർഷത്തേക്കുള്ള കരാറായിരിക്കും ഡി മരിയ ലക്ഷ്യം വെക്കുന്നത്.
മുമ്പ് റയലിന് വേണ്ടി ലാലിഗയിൽ കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. അതുകൊണ്ടുതന്നെ സ്പാനിഷ് ക്ലബ്ബുകൾക്ക് താരം ഒരു മുതൽക്കൂട്ടായിരിക്കും.ഏഴ് വർഷം പിഎസ്ജിയിൽ ചിലവഴിച്ചതിനു ശേഷമാണ് ഡി മരിയ ക്ലബ് വിടാനൊരുങ്ങി നിൽക്കുന്നത്.ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയതാരം ഡി മരിയയാണ്.