ഇനി സാധ്യമല്ല : യുണൈറ്റഡിന് UCL യോഗ്യത ലഭിക്കില്ലെന്ന് റാൾഫ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്സണൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് യുണൈറ്റഡ് വഴങ്ങുന്ന മൂന്നാമത്തെ തോൽവിയായിരുന്നു.34 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുള്ള യുണൈറ്റഡ് നിലവിൽ ആറാം സ്ഥാനത്താണ്.
വരുന്ന ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടണമെങ്കിൽ യുണൈറ്റഡ് നാലാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യേണ്ടതുണ്ട്.എന്നാൽ ഇനി അത് യുണൈറ്റഡിന് ബുദ്ധിമുട്ടാണ്.യുണൈറ്റഡിന്റെ പരിശീലകനായ റാൾഫും ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ഇനി സാധ്യമല്ല എന്നാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 24, 2022
” അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് യോഗ്യത ലഭിക്കില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞു. ഈ മത്സരത്തിന് മുന്നേതന്നെ അതിനുള്ള സാധ്യതകൾ വിരളമായിരുന്നു. മത്സരത്തിന്റെ ഫലത്തോടുകൂടി ആ സാധ്യതകളും അവസാനിച്ചു. ഒരുപാട് വർക്ക് ഞങ്ങൾ ചെയ്യേണ്ടതുണ്ട്. മത്സരത്തിന് മുന്നേ തന്നെ ഞങ്ങൾക്ക് അതറിയാമായിരുന്നു. ഞങ്ങൾക്ക് എങ്ങനെ കളിക്കാൻ കഴിയുമോ അതുപോലെയാണ് ഞങ്ങൾ കളിച്ചത്. പക്ഷേ തുടക്കത്തിലെ രണ്ടു ഗോളുകളെ ഞങ്ങൾ ഡീൽ ചെയ്യണമായിരുന്നു. താരങ്ങളുടെ ആറ്റിട്യൂഡിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു ” ഇതാണ് റാൾഫ് പറഞ്ഞത്.
നിലവിൽ നാലാം സ്ഥാനത്ത് ആഴ്സണലാണുള്ളത്.ഗണ്ണേഴ്സിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ടോട്ടൻഹാം തൊട്ടു പിറകിലുണ്ട്.