ഖത്തർ വേൾഡ് കപ്പിലെ കിരീടഫേവറേറ്റുകൾ ആരൊക്കെ? ഗ്രീസ്മാൻ പറയുന്നു!

ഈ വർഷത്തിന്റെ അവസാനത്തിൽ നടക്കുന്ന ഖത്തർ വേൾഡ് കപ്പിന്റെ ആവേശം ഇപ്പോൾ തന്നെ ഉയർന്ന തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെതന്നെ പൂർത്തിയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ സംബന്ധിച്ചെടുത്തോളം കിരീടം നിലനിർത്തുക എന്ന ലക്ഷ്യമാണ് അവരുടെ മുന്നിലുള്ളത്.

ഏതായാലും വരുന്ന വേൾഡ് കപ്പിലെ കിരീടം ഫേവറേറ്റുകൾ ആരാണ്? പലരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാനും തന്റെ ഫേവറേറ്റുകളെ വെളിപ്പെടുത്തിയിട്ടുണ്ട്.ബ്രസീൽ,അർജന്റീന,സ്പെയിൻ, ഫ്രാൻസ് എന്നിവരെയാണ് കിരീട സാധ്യതയുള്ള ടീമുകളായി കൊണ്ട് ഗ്രീസ്മാൻ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞദിവസം GQ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഗ്രീസ്മാൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീൽ, അർജന്റീന,സ്പെയിൻ, ഫ്രാൻസ് എന്നിവരാണ് എന്റെ കിരീട ഫേവറേറ്റുകൾ. പക്ഷേ ഇനിയും ഒരുപാട് സമയം അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ വിവേകത്തോടെ പെരുമാറേണ്ടതുണ്ട്. പക്ഷേ ഞങ്ങൾ നല്ല ഒരു ടീമാണ്. 9 മത്സരങ്ങളിൽ പരാജയമറിഞ്ഞിട്ടില്ല. അതൊരു നല്ല സൂചനയാണ്. പക്ഷേ അത് മാറ്റിനിർത്തിയാൽ, വേൾഡ് കപ്പിൽ കാര്യങ്ങൾ എപ്പോഴും ബുദ്ധിമുട്ടാവും. കിരീടം നിലനിർത്തുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു വെല്ലുവിളിയാണ് ” ഇതാണ് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്.

ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസ് ഉൾപ്പെട്ടിട്ടുള്ളത്.ടുണീഷ്യ, ഡെൻമാർക്ക് എന്നിവരും ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *