എംബപ്പേയുടെ തീരുമാനം എന്നുണ്ടാവും? പോച്ചെട്ടിനോ പറയുന്നു!
സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ കരാർ പുതുക്കാൻ എംബപ്പേ ഇതുവരെ തയ്യാറായിട്ടില്ല.ക്ലബ് വിടണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇതുവരെ എംബപ്പേ തീരുമാനം കൈക്കൊണ്ടിട്ടില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ ഫുട്ബോൾ ലോകമുള്ളത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട പുതിയ സൂചനകൾ ക്ലബ്ബിന്റെ പരിശീലകനായ പോച്ചെട്ടിനോ നൽകിയിട്ടുണ്ട്.അതായത് ലീഗ് കിരീടം നേടിയതിന് ശേഷം എംബപ്പേ തന്റെ തീരുമാനം അറിയിക്കാൻ സാധ്യതയുണ്ട് എന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പോച്ചെയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 23, 2022
” ഒരു പരിശീലകൻ എന്ന നിലയിൽ ഈയൊരു സാഹചര്യം എന്നെ അലട്ടുന്നില്ല. ഇതിപ്പോ പാരീസിൽ മാത്രമല്ല, എല്ലാ ക്ലബ്ബുകളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ഈ സംഭവം ആദ്യത്തേതോ അവസാനത്തേതോ അല്ല. അത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.എംബപ്പേയെ ഞാൻ എന്റെ കൂടെ നിർത്താനാണ് ആഗ്രഹിക്കുന്നത്. വെക്കേഷനും എന്റെ വീട്ടിലേക്കുമൊക്കെ കൊണ്ടുപോവാൻ ഞാൻ ആഗ്രഹിക്കുന്നു. എപ്പോഴും എംബപ്പേ എന്റെ കൂടെ വേണം. ഒരുപാട് കാലം അദ്ദേഹം ഇവിടെ തുടരാനാണ് ക്ലബ്ബ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. വ്യത്യസ്ത പാർട്ടികൾ ഉൾപ്പെട്ടവയാണ് അത്.ലീഗ് വൺ കിരീടം നേടിയ ശേഷം എംബപ്പേ തീരുമാനം കൈകൊണ്ടേക്കാം. അല്ലെങ്കിൽ ഈ സീസൺ അവസാനിച്ചതിന് ശേഷമായിരിക്കും ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.
ഇനി പിഎസ്ജിയുടെ അടുത്ത മത്സരം ലെൻസിനെതിരെയാണ്. ഈ മത്സരത്തിൽ പരാജയപ്പെടാതിരുന്നാൽ തങ്ങളുടെ പത്താം ലീഗ് വൺ കിരീടം നേടാൻ പിഎസ്ജിക്ക് സാധിക്കും.