വലിയ വിജയം,പക്ഷെ നല്ല രൂപത്തിലല്ല കളിച്ചത് : സാവി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ എഫ്സി ബാഴ്സലോണ വിജയം കരസ്ഥമാക്കിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് റയൽ സോസിഡാഡിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഔബമയാങ്ങായിരുന്നു ബാഴ്സയുടെ വിജയഗോൾ നേടിയത്.തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമുള്ള ബാഴ്സയുടെ ആദ്യത്തെ വിജയമായിരുന്നു ഇത്.
എന്നാൽ ഈ മത്സരത്തിലെ ബാഴ്സയുടെ പ്രകടനത്തിൽ പരിശീലകനായ സാവി സംതൃപ്തനല്ല.ബാഴ്സയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിജയമായിരിക്കുമെന്നു എന്നാൽ തങ്ങൾ നല്ല രൂപത്തിൽ അല്ല കളിച്ചത് എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
"Crucial"
— FC Barcelona (@FCBarcelona) April 22, 2022
– Xavi on the win at Real Sociedad pic.twitter.com/agAGbgmEIv
” മൂന്ന് പോയിന്റുകൾ ലഭിച്ചതിൽ ഞാൻ സംതൃപ്തനാണ്.ക്ലബ്ബിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിജയമാണ്. പക്ഷേ പ്രകടനത്തിന്റെ കാര്യത്തിൽ ഞാൻ സംതൃപ്തനല്ല. രണ്ടാംപകുതിയിൽ ഞങ്ങൾ ബുദ്ധിമുട്ടിയിരുന്നു.ഞങ്ങൾ സത്യസന്ധരായി കൊണ്ട് സ്വയം വിമർശിക്കേണ്ടതുണ്ട്. ഞങ്ങൾ നല്ല രൂപത്തിലല്ല കളിച്ചത്. ഞങ്ങൾ ഇനിയും ഇമ്പ്രൂവ് ആവേണ്ടതുണ്ട് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
32 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുള്ള ബാഴ്സ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ്.33 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്തുള്ളത്.