മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനാവുമോ? സാധ്യതകൾ ഇതാ!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് പരാജയപ്പെട്ടത്. നിലവിൽ മോശം പ്രകടനമാണ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ കാഴ്ച്ചവെക്കുന്നത്. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ നിന്ന് കേവലം ഒരു വിജയം മാത്രമാണ് യുണൈറ്റഡിന് നേടാൻ സാധിച്ചിട്ടുള്ളത്. ഇനി കരുത്തരായ ആഴ്സണലാണ് യുണൈറ്റഡിന്റെ എതിരാളികൾ.
നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്. 33 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.നാലാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്താൽ മാത്രമാണ് യുണൈറ്റഡിന് അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിക്കുക.
— Murshid Ramankulam (@Mohamme71783726) April 21, 2022
ഏതായാലും അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യൂണിറ്റിന് സാധിക്കുമോ? അതിന്റെ സാധ്യതകൾ പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് വിശകലനം ചെയ്തിട്ടുണ്ട്.
നിലവിൽ യുണൈറ്റഡിന് പുറമേ ആഴ്സണൽ, ടോട്ടൻഹാം എന്നിവരാണ് നാലാം സ്ഥാനത്തിന് വേണ്ടി പോരടിക്കുന്നത്. നിലവിൽ 54 പോയിന്റുള്ള യുണൈറ്റഡിന് പരമാവധി എത്താനാവുക 69 പോയിന്റിലേക്കാണ്. അത് യുണൈറ്റഡ് കരസ്ഥമാക്കേണ്ടതുണ്ട്. മാത്രമല്ല വരുന്ന മത്സരങ്ങളിൽ നിന്ന് ആഴ്സണൽ, ടോട്ടൻഹാം എന്നിവർക്ക് 12 പോയിന്റിൽ കൂടുതൽ ലഭിക്കാനും പാടില്ല. അങ്ങനെയാണ് എന്നുണ്ടെങ്കിൽ അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാം. അതേസമയം ഈ മൂന്ന് ടീമുകളിൽ ഏറ്റവും കുറവ് ഗോൾ വ്യത്യാസമുള്ളത് യുണൈറ്റഡിനാണ്.അതും യുണൈറ്റഡിന് ആശങ്ക നൽകുന്ന ഒരു കാര്യമാണ്.
ഏതായാലും ആഴ്സണൽ,ചെൽസി,ബ്രന്റ്ഫോർഡ്,ബ്രയിറ്റൺ, ക്രിസ്റ്റൽ പാലസ് എന്നിവരുമായിട്ടാണ് യുണൈറ്റഡിന് ശേഷിക്കുന്ന മത്സരങ്ങൾ.ഇവരെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവുമോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.