ക്രിസ്റ്റ്യാനോയുടെ ഭാവി എന്താവും? തുറന്ന് പറഞ്ഞ് റാൾഫ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച്ചിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചത്.എലാങ്ക,അലക്സ് ടെല്ലസ് എന്നിവരുടെ അസിസ്റ്റുകളിൽ എന്നായിരുന്നു റൊണാൾഡോ ആദ്യ രണ്ട് ഗോളുകൾ നേടിയത്.പിന്നീട് ഫ്രീകിക്ക്‌ ഗോളാക്കി മാറ്റി കൊണ്ടാണ് താരം ഹാട്രിക്ക് പൂർത്തിയാക്കിയത്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരുമോ എന്നുള്ളത് ഇപ്പോഴും സംശയത്തിലാണ്.ക്രിസ്റ്റ്യാനോയുടെ ഭാവി എന്താവുമെന്നുള്ള കാര്യം പരിശീലകനായ റാൾഫിനോട് ചോദിക്കപ്പെട്ടിരുന്നു.അത് താനല്ല തീരുമാനിക്കുന്നതെന്നും പുതിയ പരിശീലകനെ ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത് എന്നുമാണ് റാൾഫ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ഞാനല്ല.ക്രിസ്റ്റ്യാനോക്ക് യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ട്.ക്ലബ്ബിലേക്ക് വരുന്ന പുതിയ പരിശീലകനാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത്. മത്സരങ്ങളിൽ തനിക്ക് വ്യത്യസ്തതകൾ സൃഷ്ടിക്കാൻ കഴിയുമെന്നുള്ളത് ഇന്ന് ഒരിക്കൽ കൂടി ക്രിസ്റ്റ്യാനോ തെളിയിച്ചു.ടോട്ടൻഹാമിനെതിരെയും അദ്ദേഹം അത് തെളിയിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ സ്കോറിങ് റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലായത് യാദൃശ്ചികമായ ഒരു കാര്യമല്ല ” ഇതാണ് റാൾഫ് പറഞ്ഞത്.

ഇന്നലത്തെ ഹാട്രിക്കോട് കൂടി ഈ പ്രീമിയർ ലീഗിൽ 15 ഗോളുകൾ താരം പൂർത്തിയാക്കിക്കഴിഞ്ഞു. പ്രീമിയർ ലീഗിലെ ടോപ് സ്കോർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ക്രിസ്റ്റ്യാനോയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *