യൂറോപ്പിലെ മൂല്യമേറിയ യുവതാരങ്ങൾ,ഇടം നേടി PSG സൂപ്പർ താരവും!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ പിഎസ്ജി സ്വന്തമാക്കിയിരുന്നു. അതിൽ പെട്ട ഒരു താരമാണ് നുനോ മെൻഡസ്.19-കാരനായ താരം നിലവിൽ പിഎസ്ജിയിലെ സ്ഥിര സാന്നിധ്യമാണ്.
ഈയിടെ CIES ഒരു കണക്ക് പുറത്തു വിട്ടിരുന്നു.അതായത് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഈ സീസണിൽ അരങ്ങേറ്റം കുറിച്ച 23 വയസ്സിന് താഴെയുള്ളവരിൽ ഏറ്റവും മൂല്യം കൂടിയ താരങ്ങളുടെ പട്ടികയാണ് ഇവർ പുറത്തു വിട്ടിട്ടുള്ളത്.പിഎസ്ജി താരമായ നുനോ മെൻഡസ് ഇതിൽ നാലാം സ്ഥാനമാണ് നേടിയിട്ടുള്ളത്.53 മില്യൺ യുറോയാണ് താരത്തിന്റെ നിലവിലെ മൂല്യം.
New Ranking Has Nuno Mendes Among the Most Expensive Young Players in Europe https://t.co/5URygxQwrL
— PSG Talk (@PSGTalk) April 13, 2022
കൂടാതെ എഫ്സി ബാഴ്സലോണയുടെ യുവസൂപ്പർതാരമായ ഗാവിയും ഈ പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്താണ് ഗാവിയുള്ളത്.59 മില്യൺ യുറോയാണ് ഗാവിയുടെ മൂല്യം.
സ്പോർട്ടിങ് സിപിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് നുനോ മെൻഡസ് പിഎസ്ജിയിൽ കളിക്കുന്നത്. താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ പിഎസ്ജിക്കുണ്ട്.40 മില്യൺ യുറോയായിരിക്കും പിഎസ്ജി നൽകേണ്ടി വരിക.പിഎസ്ജിക്ക് വേണ്ടി ആകെ 31 മത്സരങ്ങൾ കളിച്ച ഈ പ്രതിരോധനിര താരം 2 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.