പെഡ്രിയെ ആശ്രയിച്ചല്ല ബാഴ്സ മുമ്പോട്ട് പോവുന്നത് : സാവി
നിലവിൽ ബാഴ്സക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് യുവസൂപ്പർ താരം പെഡ്രി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് മൂന്ന് മത്സരങ്ങളിൽ നിർണായക സമയത്ത് പെഡ്രി ഗോളുകൾ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ലെവാന്റെക്കെതിരെയുള്ള മത്സരത്തിൽ പെഡ്രി വന്നതിന് ശേഷമായിരുന്നു ബാഴ്സയുടെ പ്രകടനം മെച്ചപ്പെട്ടത്.പെഡ്രി ഒരു ഗോൾ നേടുകയും ചെയ്തിരുന്നു.
എന്നാൽ മുമ്പ് മെസ്സിയെ മാത്രം ആശ്രയിച്ചിരുന്ന പോലെ ബാഴ്സ ഇപ്പോൾ പെഡ്രിയെ ആശ്രയിക്കുന്നില്ല എന്ന കാര്യം ബാഴ്സയുടെ പരിശീലകനായ സാവി തുറന്ന് പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.പെഡ്രിയെ മാത്രം ആശ്രയിച്ചല്ല ബാഴ്സ മുന്നോട്ട് പോകുന്നത് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 12, 2022
” പെഡ്രിയെ ആശ്രയിച്ചാണ് ബാഴ്സ മുന്നോട്ട് പോകുന്നതെന്ന് ഞാൻ പറയില്ല.പെഡ്രി ഒരു അസാധാരണമായ താരമാണ്.അദ്ദേഹത്തിന് ലഭിക്കുന്ന പ്രശംസകളെ ഒരിക്കലും വിലകുറച്ച് കാണരുത്. ഒരുപാട് വ്യത്യസ്തതകൾ സൃഷ്ടിക്കാൻ കഴിവുള്ള,എന്നെ എപ്പോഴും ആവേശഭരിതനാക്കുന്ന ഒരു താരമാണ് പെഡ്രി.ലെവാന്റെക്കെതിരെ അദ്ദേഹമൊരു മികച്ച ഗോൾ നേടി. പക്ഷേ അദ്ദേഹത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഞാൻ കരുതുന്നില്ല.ഫ്രങ്കിയും നിക്കോയും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതാണ് നമ്മൾ എല്ലാവരും ചെയ്യുന്നത്. നിങ്ങൾക്ക് എപ്പോഴും മനോഹരമായ ഫുട്ബോൾ പുറത്തെടുക്കാൻ സാധിക്കില്ല ” ഇതാണ് സാവി പറഞ്ഞത്.
ഇനി ബാഴ്സയുടെ അടുത്ത മത്സരം യൂറോപ്പ ലീഗിൽ ഫ്രാങ്ക്ഫർട്ടിനെതിരെയാണ്. വരുന്ന വ്യാഴാഴ്ച രാത്രി ബാഴ്സയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.