ബാലൺ ഡി’ഓറിൽ ബെൻസിമയുടെ പേര് ഇപ്പോഴേ എഴുതി തുടങ്ങണം: ഫെർഡിനാന്റ്!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡ് പിഎസ്ജിക്കെതിരെ മാസ്മരിക തിരിച്ചുവരവ് നടത്തിയപ്പോൾ അവിടെ ചുക്കാൻ പിടിച്ചത് സൂപ്പർ താരം കരിം ബെൻസിമയായിരുന്നു.പക്ഷെ താരത്തിന്റെ അത്ഭുത പ്രകടനം അവിടം കൊണ്ട് അവസാനിച്ചില്ല.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെന്ന് ചെൽസിക്കെതിരെയും ഹാട്രിക്ക് നേടിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ബെൻസിമയെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റും താരത്തെ പ്രശംസിച്ചിട്ടുണ്ട്. ഈ വർഷത്തെ ബാലൺ ഡി’ഓറിൽ ഇപ്പോൾ തന്നെ ബെൻസിമയുടെ പേര് എഴുതി തുടങ്ങണം എന്നാണ് ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 8, 2022
” ഇപ്പോൾ തന്നെ ബെൻസിമയുടെ പേര് അവർ ബാലൺ ഡി’ ഓറിൽ എഴുതി തുടങ്ങിണം.ലാലിഗയിൽ റയലിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത് അദ്ദേഹമാണ്.അദ്ദേഹത്തിന്റെ ചിറകിലേറിയാണ് റയൽ മാഡ്രിഡ് പറക്കുന്നത്.ക്രിസ്റ്റ്യാനോ ടീമിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം ബാക്ക്ഗ്രൗണ്ടിലായിരുന്നു ടീമിനെ എന്താണ് ആവശ്യം എന്നുള്ളത് അദ്ദേഹത്തിനറിയാമായിരുന്നു.പക്ഷെ ഇപ്പോൾ അദ്ദേഹം ആ നിഴലിൽ നിന്നും പുറത്തു വന്നു. ലോകത്തിലെ ഏറ്റവും മികച്ച നമ്പർ നയൻ അദ്ദേഹമാണ്.കളത്തിനകത്ത് അദ്ദേഹത്തിന് എന്തും ചെയ്യാൻ സാധിക്കുന്നു ” ഇതാണ് റിയോ ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്.
വലിയ പ്രശംസകളാണ് ബെൻസിമക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.ഫ്രഞ്ച് മാധ്യമങ്ങളും ഇറ്റാലിയൻ മാധ്യമങ്ങളും ജർമ്മൻ മാധ്യമങ്ങളുമൊക്കെ താരത്തെ പ്രശംസിച്ചിരുന്നു.ഫാബിയോ കാപല്ലോ ഇതിഹാസമായ ആൽഫ്രഡോ ഡി സ്റ്റെഫാനോയുമായാണ് ബെൻസിമയെ ഉപമിച്ചത്.